മലയാളത്തിലെ ആദ്യ മഡ് റേസിംഗ് ചിത്രം ‘മഡ്ഡി’ റിലീസിംഗിന് ഒരുങ്ങുന്നു

മഡ് റേസിംഗ് പ്രമേയമാക്കി തയ്യാറാക്കിയ ആദ്യ മലയാള ചിത്രം മഡ്ഡി റിലീസിംഗിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ടീസറിന്റെ പ്രകാശനം മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെ നിര്‍വഹിച്ചു. ബോക്‌സ് ഓഫീസ് ഹിറ്റ് മേക്കര്‍ ആയ കെജിഎഫ് എന്ന അന്യഭാഷാ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രവി ബാസുര്‍ ആദ്യമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മഡ്ഡി.

മഡ് റേസിംഗിന്റെ കഥ പറയുന്ന ഏറെ അപകട സാധ്യത നിറഞ്ഞ മഡ്ഡി ചിത്രീകരിച്ചിരിക്കുന്നത് ഡ്യൂപ്പ് ഇല്ലാതെയാണ്. ഇതിനായി യുവ നടന്‍ യുവാന് ആവശ്യമായി വന്നത് രണ്ടു വര്‍ഷത്തെ പരിശീലനമാണ്. പി കെ സെവന്റെ ബാനറില്‍ പ്രഗബല്‍ ദാസാണ് മഡ്ഡി  ചിത്രത്തിന്റെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത്.

മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഡ്ഡിയുടെ ടീസര്‍ പ്രകാശനം നിര്‍വഹിച്ചിരിക്കുന്നത്. യുവാന്‍ റീടാന്‍ , അനുഷ സുരേഷ്, രഞ്ജി പണിക്കര്‍, ഐഎം വിജയന്‍, ഹരീഷ് പേരാടി, മനോജ് ഗിന്നസ് എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ആദ്യ ഓഫ് റോഡ് മഡ് റേസിംഗിന്റെ കഥ പറയുന്ന ചിത്രം കൂടിയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News