ദില്ലിയില്‍ 66 ല്‍ 63 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച കാശ് പോയി

ദില്ലി: ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പതനം പൂര്‍ണ്ണമായെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാനത്ത് 66 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 63 സ്ഥാനാര്‍ത്ഥികളുടെയും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു.

മൂന്ന് പേര്‍ മാത്രമാണ് കെട്ടിവച്ച പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്. ബദ്ലിയില്‍ മത്സരിച്ച ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറില്‍ മത്സരിച്ച അഭിഷേക് ദത്ത്, ഗാന്ധി നഗറില്‍ മത്സരിച്ച അര്‍വിന്ദര്‍ സിംഗ് ലവ്ലി എന്നിവരാണവര്‍.

ഷീല ദീക്ഷിതിന്റെ മന്ത്രിസഭകളില്‍ മൂന്ന് തവണ മന്ത്രിയായ എ.കെ വാലിയ അദ്ദേഹത്തിന്റെ മണ്ഡലമായ കൃഷ്ണ നഗറില്‍ 3.77% വോട്ടാണ്. ദല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ മകള്‍ ശിവാനി ചോപ്ര 5.42% വോട്ടാണ് നേടിയത്. മുതിര്‍ന്ന നേതാവ് കീര്‍ത്തി ആസാദിന്റെ ഭാര്യയായ പൂനം ആസാദിന് ബറേലിയില്‍ ലഭിച്ചത് 2% വോട്ടാണ്.

ജംഗ്പുര മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് തര്‍വീന്ദര്‍ സിംഗ് മര്‍വാക്ക് 3000 വോട്ട് മാത്രമാണ് ലഭിച്ചത്. ആപില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ അല്‍ക്ക ലാംബക്ക് ചാന്ദ്നി ചൗക്കില്‍ 3.45% വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. മറ്റ് പ്രമുഖ നേതാക്കള്‍ മത്സരിച്ച മണ്ഡലങ്ങളിലും ഇതേ നിലവാരത്തില്‍ തന്നെയാണ് വോട്ടുകള്‍ ലഭിച്ചിട്ടുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here