ഫോട്ടോഗ്രാഫറെ തീവ്രവാദിയായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ബിജെപിയുടെ വ്യാജപ്രചാരണം

ഫോട്ടോഗ്രാഫറായ മലയാളി യുവാവിനെ തീവ്രവാദിയെന്ന തരത്തില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. പാലക്കാട് മാട്ടയ സ്വദേശിയായ ഷംനാദിനെതിരെയാണ് ബിജെപി അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വ്യാജ പ്രചാരണം നടക്കുന്നത്. ജോലി ആവശ്യത്തിനായി മരുത മലയിലെത്തിയപ്പോള്‍ പകര്‍ത്തിയ ഷംനാദിന്റെ ചിത്രമുപയോഗിച്ചാണ് സൈബര്‍ ആക്രമണം.

ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഷംനാദ് ഈ മാസം 4 നാണ് ജോലിയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെത്തിയത്. വിവാഹസംഘത്തോടൊപ്പം മരുത മലയിലെത്തിയപ്പോള്‍ ഷംനാദിന്റേയും, സഞ്ചരിച്ചിരുന്ന സുഹൃത്തിന്റെ കാറിന്റെ ഫോട്ടോയും രഹസ്യമായി ആരോ പകര്‍ത്തി. തുടര്‍ന്ന് ഉത്സവം നടക്കാനിരിക്കുന്ന മരുതമല ക്ഷേത്ര പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടവരെന്ന് പറഞ്ഞ് ഈ ഫോട്ടോ മോദി രാജ്യമെന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും എന്‍ഐഎ അന്വേഷണമടക്കം ആശ്യപ്പെട്ട് കമന്റുമായി ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് സുഹൃത്തുക്കള്‍ വിളിച്ചു പറയുമ്പോഴാണ് ഷംനാദ് വിവരമറിയുന്നത്. പിന്നാലെ തമിഴ്‌നാട് പോലീസ് വാഹനമുടമയായ സുഹൃത്തിനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി.

ജോലി ആവശ്യത്തിനായി തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഇടക്കിടെ പോവാറുണ്ടെങ്കിലും ആദ്യമായാണ് ഷംനാദിന് ഇങ്ങനെ ദുരനുഭവമുണ്ടാകുന്നത്. വ്യാജ പ്രചരണത്തിനെതിരെ തൃത്താല പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഷംനാദ്’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News