സൂര്യാഘാതത്തിന് സാധ്യത; തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്ത് പകല്‍ സമയത്തെ താപനിലെ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന ലേബര്‍കമ്മീഷന്‍ ജോലി സമയങ്ങള്‍ പുനര്‍ക്രമീകരിച്ചു.ലേബര്‍ കമ്മീഷണര്‍ പ്രണബ്ജ്യോതി നാഥാണ് പുനര്‍ക്രമീകരണം സംബന്ധിച്ച് ഉത്തരവിറക്കിയത്. ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെയാണ് പുനര്‍ ക്രമീകരണം.

സംസ്ഥാനത്ത് പകല്‍ സമയത്തെ താപനില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ലേബര്‍ക്കമ്മീഷന്‍ തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തി ഉത്തരവിറക്കിയത്. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി നിജപ്പെടുത്തി.

സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണു തൊഴില്‍ സമയം പുനഃക്രമീകരിച്ചത്. രാവിലെയും ഉച്ചയ്ക്കു ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി യഥാക്രമം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യുന്നവിധം പുനഃക്രമീകരിച്ചു.

സമുദ്രനിരപ്പില്‍നിന്ന് 3000 അടിയിലേറെ ഉയരമുള്ള, സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത, മേഖലകളെ നിയന്ത്രണത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍ ലേബര്‍ കമ്മീഷണര്‍ക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദേശച്ചിട്ടുണ്ട്. 1958-ലെ കേരള മിനിമം വേജസ് ചട്ട പ്രകാരമാണു തൊഴില്‍ സമയം പുനഃക്രമീകരിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News