സംവരണത്തെ തകര്‍ക്കാനാണ് സുപ്രീംകോടതി ശ്രമിക്കുന്നത്; അറ്റോണി ജനറലിന്റെ ഓഫീസിന്റെ നിലപാട് സംശയാസ്പദം: പി രാമഭദ്രന്‍

കൊല്ലം: സംവരണത്തെ തകര്‍ക്കാനാണ് സുപ്രീം കോടതി ശ്രമിക്കുന്നതെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍. അറ്റോണി ജനറലിന്റെ ഓഫീസിന്റെ നിലപാട് സംശയാസ്പദമാണ്. സംഘപരിവാര്‍ പ്രസ്ഥാനങള്‍ സംവരണ വിരുദ്ധരാണ്.
സംവരണതത്വം തകര്‍ക്കുന്നത് കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനുസ്മൃതിയുടെ പേരില്‍ ദളിതരെ അടിച്ചമര്‍ത്തുന്നു.എല്ലാ സ്വാതന്ത്ര്യവൂം എന്നു ദളിതര്‍ക്കു ലഭിക്കുന്നൊ അന്നെ സംവരണം നിര്‍ത്തലാക്കാവു. സംവരണവിരുദ്ധ നിലപാട് രാജ്യദ്രോഹപരം.സംവരണം സംരക്ഷിക്കാന്‍ ഭരണഘടനാ ബഞ്ചിനെ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി സമീപിക്കണം.

85-ാം ഭരണഘടനാ ബേദഗതി ആക്ട് ശരിവെച്ചുകൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.കെ.സബര്‍വാളിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.അത് നിലനില്‍ക്കെ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് യാതൊരു നീതീകരണവും ഇല്ലാത്തത്.

ദില്ലിയില്‍ മത്സരിച്ചത് രണ്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍. എഎപിയും ബിജെപിയും ഒരേ നിലപാടുകാരെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരേയും, കശ്മീര്‍ നയത്തിനെതിരേയും കെജരിവാള്‍ പ്രതികരിച്ചില്ല.പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലും എ.എ.പി സഹകരിച്ചില്ല.

ഹിന്ദു വല്‍ക്കരണമല്ല ലക്ഷ്യം, രാജ്യം ആര്യവല്‍ക്കരണത്തിലേക്ക് നീങുന്നു.അതിന്റെ സൂചനകളാണ് സംവരണം അട്ടിമറിക്കുന്നതെന്നും കെ.ഡി.എഫ്.ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News