25 രൂപയ്ക്ക് ഊണ് ഓണത്തിനകം; മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന കുടുംബശ്രീയുടെ 1000 ക്യാന്റീന്‍ ഓണത്തിന് മുമ്പ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ‘സ്റ്റേറ്റ് ഓഫ് കേരള ഇക്കോണമി’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ കഴിഞ്ഞ മൂന്നു വര്‍ഷം ദേശീയ ശരാശരിയെക്കാര്‍ അധികമാണ്. ഇത് വ്യവസായ മേഖലയില്‍ ഉണര്‍വുണ്ടാക്കി. കിഫ്ബി വഴിയുള്ള വികസനപ്രവര്‍ത്തനങ്ങളും മുതല്‍ക്കൂട്ടായി. പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്ന പുതിയ വികസനമാതൃകയുള്ള ബജറ്റാണ് അവതരിപ്പിച്ചത്.

ഒരു കോടി ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍, കേരളത്തെ പാടെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. വി ഡി സതീശന്‍ എംഎല്‍എ, ഡയറക്ടര്‍ ബി എസ് ഷിജു, മേരി ജോര്‍ജ്, ബി എ പ്രകാശ്, പ്രൊഫ. ജി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News