വിദ്വേഷ – അക്രമ രാഷ്‌ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ്‌ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവി: സീതാറാം യെച്ചൂരി

വിദ്വേഷ–- അക്രമ രാഷ്‌ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ്‌ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിയെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

വെടിവയ്‌ക്കാൻ ആഹ്വാനം ചെയ്‌ത കേന്ദ്രമന്ത്രിക്ക്‌ ജനങ്ങൾ നൽകിയ മറുപടിയാണ്‌ തോൽവിയെന്ന്‌ അദ്ദേഹം ട്വീറ്റ്‌ചെയ്‌തു.

വിവേചനപരമായ പൗരത്വ ഭേദഗതി നിയമം, എൻആർസി, എൻപിആർ എന്നിവയ്‌ക്കെതിരായ ജനകീയ പ്രതിഷേധങ്ങൾക്കുള്ള അംഗീകാരമാണിത്‌.

തെരഞ്ഞെടുപ്പ്‌ഫലം അംഗീകരിച്ച്‌ പൗരത്വ ഭേദഗതി നിയമം റദ്ദാക്കാനും എൻപിആർ വിജ്ഞാപനം പിൻവലിക്കാനും മോഡി തയ്യാറാകണം.

ദേശീയ സുരക്ഷ എന്നത്‌ ജീവനും ജീവിതോപാധികൾക്കും വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്‌ക്കുംകൂടിയുള്ള സുരക്ഷയാണ്‌.

ഗുരുതര സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവും ജനാധിപത്യ ധ്വംസനവും നേരിടുന്ന വോട്ടർമാരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ബിജെപി നടത്തിയ പ്രചാരണത്തിന്‌ കിട്ടിയ ശക്തമായ തിരിച്ചടിയാണ്‌ ജനവിധിയെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News