
ദില്ലി ആംആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം. ചൊവ്വാഴ്ച നടന്ന ദില്ലി തെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി എം എല്‍ എ നരേഷ് യാദവ് വിജയാഘോഷത്തിന് ശേഷം ക്ഷേത്രദര്‍ശനം കഴിഞ്ഞ് നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം.
നരേഷ് യാദവിന്റെ സംഘത്തിന് നേരെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആം ആദ്മി പാര്‍ട്ടി അശോക് മാന്‍ ആണ് മരിച്ചതെന്ന് ആം ആദ്മി ട്വീറ്റ് ചെയ്തതായാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.
മറ്റൊരാള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. നാല് തവണ തങ്ങളുടെ സംഘത്തിന് നേരം വെടിയുതിര്‍ത്തതായി നരേഷ് യാദവ് പറഞ്ഞു. പെട്ടെന്നായിരുന്നു വെടിവയ്പ്പുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കിഷന്‍ഗഢില്‍ 11 മണിയോടെയായിരുന്നു ആക്രമണം. സ്ഥലത്ത് നിന്ന് 6 ബുള്ളറ്റുകള്‍ കണ്ടെടുത്തു. അതേസമയം സംഭവം ശരിക്കും നിര്‍ഭാഗ്യകരമാണെന്നും ആക്രമണത്തിന് പിന്നിലെ കാരണം അറിയില്ലെന്നും നരേഷ് യാദവ് പ്രതികരിച്ചു.
പൊലീസ് ശരിയായി അന്വേഷിച്ചാല്‍ അക്രമിയെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെഹ്‌റോളി മണ്ഡലത്തില്‍ നിന്നാണ് നരേഷ് യാദവ് തെരഞ്ഞെടുക്കപ്പെട്ടത്.
ബിജെപിയിലെ കുസും ഖത്രിയെ 18161 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നരേഷ് യാദവ് വിജയിച്ചത്. കിഷന്‍ഗഞ്ച് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം, രണ്ട് ഗ്യാംഗുകള്‍ തമ്മിലുള്ള പ്രശ്നമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here