സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി

സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. തിരുവനന്തപുരത്തു വച്ചു നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി നിയമന ഉത്തരവുകള്‍ കൈമാറിയത്.

58 കായിക താരങ്ങള്‍ക്കായുള്ള നിയമന ഉത്തരവാണ് മുഖ്യമന്ത്രി പിണറായി വിജന്‍ കൈമാറിയത്.

കായികതാരങ്ങള്‍ക്കാവശ്യമായ സ്പോര്‍ട്സ് കിറ്റും പുതിയ ജെ‍ഴ്സി പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കേരളാ പോലീസിലെ ഫുട്ബോള്‍ ടീമിനെ ചടങ്ങില്‍ ആദരിച്ചു.

ടീമിനുള്ല 50000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും മുന്‍ഫുട്ബോള്‍ താരങ്ങളും പോലീസ് ഉദ്യോഗസ്ഥരുമായിരുന്ന ഷറഫലിയും ഐ.ഏം വിജയനും ഏറ്റുവാങ്ങി.

കേരളത്തിനകത്തും പുറത്തുമുള്ള കായിക മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കേരളാ പോലീസ് നടത്തുന്നത്.

ദേശീയ തലത്തില്‍ മിന്നും പ്രകടനങ്ങള്‍ കാ‍ഴ്ച്ചവയ്ക്കുന്ന നിരവധി കായിക താരങ്ങളെയാണ് കേരളാ പോലീസ് സംഭാവന ചെയ്തിട്ടു‍ള്ളത്.

പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ തുടങ്ങി നിരവധി ഉന്നത ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News