സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട ശുദ്ധജല തടാകം വൃത്തിയാക്കി

സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട ശുദ്ധജല തടാകം വൃത്തിയാക്കി.
ശാസ്താംകോട്ട കായലിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.

വള്ളക്കടവില്‍ നിന്ന് 100 മീറ്റര്‍ നീളത്തിലാണ് ശുചീകരണം നടത്തിയത്. തടാകത്തില്‍ വളര്‍ന്നുനിന്ന കളകളും മുള്ളന്‍ പോച്ചയും ആഫ്രിക്കന്‍ പായലുകളും നീക്കം ചെയ്തു. തടാകക്കരയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു.

പോലീസ്, ഫയര്‍ ഫോഴ്‌സ്, ശുചിത്വ മിഷന്‍ തുടങ്ങിയ വകുപ്പുകളും കായല്‍ കൂട്ടായ്മയും ശുചീകരണത്തില്‍ പങ്കെടുത്തു.

പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്ന് ജില്ലാ കളക്ടർ അബ്ദുൾനാസർ പറഞ്ഞു.

വരുന്ന തലമുറയ്ക്ക് കൂടിയുള്ളതാണ് പ്രകൃതിയിലെ ഓരോ ജലാശയങ്ങളും. ഇവയെ വേണ്ട രീതിയില്‍ പരിപാലിക്കണം.

സേഫ് കൊല്ലം പദ്ധതി വിജയത്തില്‍ എത്തണമെങ്കില്‍ നാട്ടുകാരുടെ പരിപൂര്‍ണ സഹകരണം ഉണ്ടാകണമെന്നും കലക്ടര്‍ അഭ്യർത്ഥിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാമണി, ജില്ലാ പഞ്ചായത്തംഗം കെ ശോഭന, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ നൗഷാദ്, പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ശുഭ, പഞ്ചായത്തംഗം എസ് ദിലീപ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here