പാമ്പ് പരാതിക്കാരൻ: കോടതി നടപടികൾ തടസ്സപ്പെട്ടു

കോടതി മുറിയിൽ പാമ്പിനെ കണ്ടതോടെ ആലുവയിൽ കോടതി നടപടികൾ തടസ്സപ്പെട്ടു. വിഷമില്ലാത്ത വുൾഫ് ഇനത്തിൽ പെട്ട പാമ്പിനെയും കുഞ്ഞിനേയുമാണ് ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുറിയിൽ നിന്നും കണ്ടെത്തിയത്.

പാമ്പിന്റെ കുഞ്ഞിനെ ജീവനക്കാർ കൊന്നെങ്കിലും പരിശോധനയ്ക്ക് എത്തിയ വനം വകുപ്പിന് വലിയ പാമ്പിനെ കണ്ടെത്താൻ സാധിച്ചില്ല.

രാവിലെ മജിസ്‌ട്രേറ്റിന്റെ മുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാർ ആണ് വിഷമില്ലാത്ത വുൾഫ് ഇനത്തിൽ പെട്ട പാമ്പുകളെ കണ്ടത്.

കുഞ്ഞടക്കം രണ്ടു പാമ്പുകളാണ് ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടികൾ ഒന്നര മണിക്കൂറോളം തടസപ്പെടുത്തിയത്.

ചെറിയ കുഞ്ഞിനെ ജീവനക്കാരിൽ ഒരാൾ തല്ലിക്കൊന്നെങ്കിലും വലുത് രക്ഷപ്പെട്ടത് ജീവനക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് കോടനാട് സെഷൻ ഓഫീസർ ജെബി സാജുവിന്റെ നേതൃത്വത്തിൽ എത്തിയ സംഘം കോടതി പരിസരത്ത് പാമ്പിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

അമ്പത് വർഷത്തിലധികം പഴക്കമുള്ള കോടതി കെട്ടിടത്തിൽ മജിസ്‌ട്രേറ്റിന്റെ കോട്ടേഴ്‌സിനുള്ളിൽ മുൻപും പാമ്പിനെ കണ്ടിട്ടുണ്ട്.

ഇത്തരം പാമ്പുകളുടെ പ്രജനന സമയമായതിനാൽ കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News