വിജയകരമായി പ്രദർശനം തുടര്‍ന്ന് ചിത്രം ‘വരനെ ആവശ്യമുണ്ട്’

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം വരനെ ആവശ്യമുണ്ട് തിയ്യേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. മലയാള സിനിമാ രംഗത്തെ യുവ താരം ദുൽഖർ സൽമാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സുരേഷ് ഗോപിക്ക് ഒപ്പം മലയാളത്തിന്റെ പ്രിയ താരം ശോഭന നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം ശോഭനയ്ക്ക് ഒപ്പം സുരേഷ് ഗോപി, ദുൽഖർ സൽമാൻ, സംവിധായകൻ പ്രിയ ദര്ശന്റെ മകൾ കല്യാണി പ്രിയ ദർശൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വരനെ ആവശ്യമുണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയ്യേറ്ററുകളിൽ എത്തിയത്.

വേറിട്ട വേഷങ്ങളിലൂടെ സിനിമയെ അവിസ്മരണീയമാക്കിയ ശോഭന സുരേഷ് ഗോപി കൂട്ടുകെട്ടിന് വൻ സ്വീകരണമാണ് തിയ്യേറ്ററുകളിൽ ലഭിക്കുന്നത്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ രചനയും സംവിധാനവും നടത്തിയ ചിത്രം ദുൽഖർ സൽമാനാണ് നിര്‍മിച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയ താരം ദുൽഖറിന്റെ നായികയായി എത്തുന്നത് സംവിധായകൻ പ്രിയ ദർശന്റെ മകൾ കല്യാണി പ്രിയദര്ശനാണ്.

ആദ്യ ചിത്രം അവിസ്മരണീയമായ അനുഭവം സമ്മാനിച്ചു എന്ന് സിനിമയുടെ സംവിധായകനായ അനൂപ് സത്യൻ പറഞ്ഞു.

തിയ്യേറ്ററുകളും പ്രേക്ഷക മനസ്സും കീഴടക്കിയ ചിത്രത്തിലെ അനുഭവങ്ങൾ നിർമാതാവും നടനുമായ ദുൽഖറും കല്യാണി പ്രിയ ദർശനും പങ്കു വെച്ചു.

ഉർവശി, കെപിഎസ്‌സി ലളിത, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി എന്നീ കരുത്തുറ്റ താരനിര തന്നെയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൻറെ കറുത്ത. അൽഫോൻസ് ജോസഫ് സംഗീതം പകർന്ന ഒരു പിടി നല്ല ഗാനങ്ങളും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും മലയാള സിനിമയിൽ തിരിച്ചെത്തുന്നു എന്നതും കല്യാണി പ്രിയദർശന്റെ ആദ്യ മലയാള ചിത്രം, അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം എന്നിങ്ങനെ നിരവധി സവിശേഷതകൾ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനുണ്ട്. പ്ലേ ഹൗസ് റിലീസ് ആണ് ചിത്രം തിയ്യേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here