പാചക വാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടി; ഒറ്റയടിക്ക് കൂട്ടിയത് 146 രൂപ

രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടി. 146 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയതോടെ സാധാരണക്കാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്.

വില വര്‍ധിപ്പിച്ചതോടെ ഗാര്‍ഹികാവശ്യത്തിനുള്ള 14 കിലോഗ്രാം സിലിണ്ടറിന് വില 850 രൂപയായി വര്‍ധിച്ചിരിക്കുകയാണ്.

കൂടാതെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു.

സബ്‌സിഡിക്ക് അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ച വില ബാങ്ക് അക്കൗണ്ടിലൂടെ തിരികെ ലഭിക്കുമെന്നാണ് എണ്ണ കമ്പനി അദികൃതര്‍ നല്‍കുന്ന വിശദീകരണം.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് വില വര്‍ധിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News