
ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ യുവതിയുടെ പിതാവിനെ കേസിലെ പ്രതി വെടിവെച്ചു കൊന്നു.
അച്ചമന്‍ ഉപാധ്യായ എന്നയാളാണ് 2019ല്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി.
ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്.
ശിക്കോഹബാദില് തിങ്കളാഴ്ച രാത്രിയാണ് ഇരയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നത്.
കൊലപാതകം നടന്നതിനെ തുടര്‍ന്ന് പൊലീസ് ഇന്‍സ്‌പെക്ടറെയും സ്റ്റേഷന്‍ ഹൗസ് ഓഫിസറെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഭീഷണിയുള്ള കാര്യം ഇരയുടെ പിനതാവ് നേരത്തെ അറിയിച്ചിട്ടും സുരക്ഷ ഒരുക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
പീഡന കേസ് പിന്‍വലിച്ചില്ലെങ്കില്‍ കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് പിതാവ് പോലീസിനെ സമീപിച്ചത്. എന്നാല്‍ ഇരയുടെ കുടുംബം ഇക്കാര്യം പൊലീസില്‍ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here