സുരേഷ് ഗോപി സംരക്ഷിക്കാത്ത പശുക്കളെ ഏറ്റെടുത്ത് തിരുവനന്തപുരം നഗരസഭ; നടപടി ഹൈക്കോടതി നിര്‍ദേശത്താല്‍

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. നടന്‍ സുരേഷ് ഗോപിക്ക് സംരക്ഷിക്കാന്‍ കഴിയാതെ വന്നതോടെയാണ് നഗരസഭ പശുക്കളെ ഏറ്റെടുത്തത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ നിത്യപൂജയ്ക്ക് പാല്‍ നല്‍കാനായി സുരേഷ് ഗോപിയും മേനകാ സുരേഷും നേതൃത്വം നല്‍കുന്ന ഗോശാല ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു കൊട്ടാരം ട്രസ്റ്റിന്റെ സ്ഥലത്ത് ഗോശാല ആരംഭിച്ചത്.

എന്നാല്‍ ലൈസന്‍സില്ലാതെ നടത്തുന്ന ഇവിടത്തെ കാലികള്‍ക്ക് വേണ്ട സൗകര്യമൊരുക്കാനോ സംരക്ഷണം നല്‍കാനോ ഗോശാല ട്രസ്റ്റ് തയ്യാറായില്ല. ഇതിനെതിരെ പൈതൃക സംരക്ഷണ സമിതി രംഗത്ത് വന്നതിനെത്തുടര്‍ന്ന് സംരക്ഷിതസ്മാരകത്തിനു സമീപം ലൈസന്‍സില്ലാത്ത ഗോശാല പ്രവര്‍ത്തിക്കുന്നതിനെതിരേ കൊട്ടാരം ട്രസ്റ്റ് ഹൈക്കോടതിയെ സമാപിച്ചു.

ഹൈക്കോടതിയുെട ഇടപെടലിനെ തുടര്‍ന്നാണ് നഗരസഭ 33 പശുക്കളെ ഏറ്റെടുത്തത്.

എന്നാല്‍ പശുക്കളുമായി വിളപ്പില്‍ ശാലയിലെത്തിയ വാഹനം ബിജെപി പ്രവര്‍ത്തകല്‍ തടഞ്ഞു.

ഗോക്കളെ സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്ന ഇവര്‍ പശുക്കളെ വിളപ്പില്‍ ശാലയിലെ നഗരസഭയുടെ സ്ഥലത്ത് സംരക്ഷണമൊരുക്കുന്നതില്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് പൊലീസെത്തി പശുക്കളെ ഒരു സ്വകാര്യ ഫാമിലേക്ക് മാറ്റി.

”ഗോ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവര്‍, അവയ്ക്ക് ആഹാരം നല്‍കാനെങ്കിലും ശ്രദ്ധിക്കണം” ട്രസ്റ്റിന് പിന്നില്‍ സുരേഷ് ഗോപി എംപി അടക്കമുള്ളവര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here