സ്വത്ത് സമ്പാദന കേസ്; ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ

ബിനാമി സ്വത്ത് സമ്പാദന കേസില്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ. ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ബിനാമി സ്വത്ത് സമ്പാദന ക്കേസില്‍ ജേക്കബ് തോമസിനെതിരെ രണ്ട് പരാതികള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂരും പേര് വക്കാതെയുള്ള ഒരു പരാതിയുമാണ് ലഭിച്ചത്. പേര് വക്കാതെയുള്ള പരാതിയില്‍ തുടര്‍ അന്യേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

സത്യന്‍ നരവൂര്‍ സമര്‍പ്പിച്ച പരാതിയിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ ക്രൈം ബ്രാഞ്ച് ശുപാര്‍ ചെയ്തിരിക്കുന്നത് വിജിലന്‍സ് അന്വേഷണം നടത്താനാണ് ശുപാര്‍ശ ഇക്കഴിഞ്ഞ ജനുവരി 20നാണ് ക്രൈംബ്രാഞ്ച് മേധാവി ശുപാര്‍ശ സമര്‍പ്പിച്ചത്.

ഇത് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.വ്യവസായ വകുപ്പിന് കീഴിലുള്ള മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ജേക്കബ് തോമസ് .

ഡിജിപി റാങ്കില്‍ ഉള്ള ജേക്കബ് തോമസിനെ എഡിജിപി റാങ്കിലേക്ക് തരം താഴ്ത്തുന്നതിന് മുന്നോടിയായി ജേക്കബ് തോമസിനോട് വിശദീകരണം തേടിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News