പൊലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘംം അന്വേഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘമാകും അന്വേഷിക്കുക. റേഞ്ച് ഐ.ജിക്കാവും മൊത്തം ചുമതലയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് സത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള ആക്രമണങ്ങളില്‍ സര്‍ക്കാര്‍ കൃത്യമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി.

”പൊലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘമാകും ഇനി മുതല്‍ അന്വേഷിക്കുക. റേഞ്ച് ഐ.ജിക്കാവും മൊത്തം ചുമതല. സുരക്ഷ ഉറപ്പാക്കാന്‍ സ്മാര്‍ട് പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും.”

എന്നാല്‍ സത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായും വനിതാ കമ്മീഷന്‍ പ്രവര്‍ത്തന രഹിതമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News