ഡി വൈ എഫ് ഐയുടെ കൂട്ടായ്മയിൽ നിർധന കുടുംബത്തിലെ യുവതിക്ക് മാംഗല്യം

ഡി വൈ എഫ് ഐ യുടെ കൂട്ടായ്മയിൽ നിർധന കുടുംബത്തിലെ യുവതിക്ക് മാംഗല്യം. പാലക്കാട് വാരണിയിലെ അനിതയുടെ വിവാഹമാണ് ഡി വൈ എഫ് ഐ പ്രവർത്തകർ ഏറ്റെടുത്ത് നടത്തിയത്.

വാരണിയിലെ അനിതയുടെ കഴുത്തിൽ കല്ലേപ്പുള്ളിയിലെ വിപിൻദാസ് താലി ചാർത്തിയപ്പോൾ അത് ഒരു നാടിന്‍റെ സ്നേഹത്തിൻ്റെ കൂട്ടായ്മയുടെ നിമിഷമായി മാറി.

വിവാഹ ചടങ്ങിൻ്റെ മുഴുവൻ ചിലവും വഹിച്ചത് മലമ്പുഴയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ.

വിവാഹ വസ്ത്രവും 800 പേർക്കുള്ള ഭക്ഷണമുൾപ്പെടെ വിവാഹ ചടങ്ങിനുള്ള എല്ലാ കാര്യങ്ങളുമൊരുക്കി അവർ മുന്നിൽ നിന്നു.

വധൂവരൻമാർക്ക് സ്വർണ്ണ മോതിരം സമ്മാനിച്ചു. ഏക മകളുടെ വിവാഹം നിശ്ചയിച്ചപ്പോൾ മുതൽ വിവാഹം എങ്ങിനെ നടത്തുമെന്ന ആശങ്കയിലായിരുന്നു അനിതയുടെ പിതാവ് ആറുവും മാതാവ് തങ്കമ്മയും.

പ്രായാധിക്യം മൂലം ആറുവിനും കോണിപ്പടിയിൽ നിന്ന് വീണ് ശരീരം തളർന്നതിനാൽ തങ്കമ്മയ്ക്കും ജോലിക്ക് പോകാൻ പോലും കഴിയുന്നില്ല.

20 വർഷം മുമ്പ് ജനകീയാസൂത്രണ പദ്ധതിയിലൂടെ ലഭിച്ച വീടിൻ്റെ നിർമാണം ഇനി പൂർത്തിയായിട്ടില്ല.

ഈ സാഹചര്യങ്ങൾ മനസ്സിലാക്കിയാണ് മലമ്പുഴയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ സഹായവുമായെത്തിയത്

ഡി വൈ എഫ് ഐ പ്രവർത്തകരുടെ കൂട്ടായ്മയിൽ വിവാഹ ചടങ്ങ് ആഘോഷമായി മാറിയതിൻ്റെ സന്തോഷം വധൂവരൻമാർക്ക്

വിവാഹക്ഷണക്കത്ത് അടിച്ചു നൽകിയത് മലമ്പുഴ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരാണ്. മലമ്പുഴ കമ്യൂണിറ്റി ഹാളിൽ നടന്ന വിവാഹ ചടങ്ങിൽ വധൂവരൻമാർക്ക് ആശംസകൾ നേരാൻ നിരവധി പേരെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here