ആലപ്പുഴയിലും തിരുവനന്തപുരത്തും ട്രെയിനില്‍ വന്‍ കഞ്ചാവ് വേട്ട; കഞ്ചാവ് കണ്ടെത്തിയത് സ്‌നിഫര്‍ ഡോഗ് ജാക്കി

ആലപ്പുഴയില്‍ ധന്‍ബാദ് എക്‌സ്പ്രസ്സില്‍ നിന്ന് 60 കിലോഗ്രാം കഞ്ചാവും, തിരുവനന്തപുരത്ത് വിവേക് എക്‌സ്പ്രസ്സില്‍ എത്തിച്ച 16.5 കിലോഗ്രാം കഞ്ചാവുമാണ് റെയില്‍വെ പൊലീസ് പിടികൂടിയത്.

ഇന്നലെ രാത്രി 8 മണിയോടെ ആലപ്പുഴയില്‍ എത്തിയ ധന്‍ബാദ് എക്‌സ്പ്രസ്സില്‍ പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ് 5 ബാഗുകളിലായി 30 പായ്ക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്.

ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. എന്നാല്‍ ഇത് കടത്തിക്കൊണ്ട് വന്നത് ആരാണെന്നോ എവിടേക്കാണെന്നോ കണ്ടെത്താനായിട്ടില്ല. വിപണിയില്‍ ഏകദേശം 20 ലക്ഷം രൂപ വരുമെന്ന് ആര്‍ പി എഫ് അറിയിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ വിശ്രമ കേന്ദ്രത്തില്‍ നിന്നാണ് 16.5 കിലോഗ്രം കഞ്ചാവ് കണ്ടെത്തിയത്.

പതിവ് പരിശോധനക്കിടെ നാര്‍ക്കോട്ടിക് സ്‌നിഫര്‍ഡോഗായ ജാക്കിയാണ് കഞ്ചാവ് കണ്ടെത്തിയത്.ആന്ധ്രപ്രദേശില്‍ നിന്ന് വിശാഖപട്ടണത്ത് എത്തിച്ച ശേഷം ട്രെയിനില്‍ കടത്തിക്കൊണ്ടുവരുകയായിരുന്നു.

തിരുവനന്തപുരത്ത് കഞ്ചാവ് കടത്തികൊണ്ട് വന്ന സംഭവത്തില്‍ തിരുവല്ലം സ്വദേശി അഭിരാജിനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here