കെജ്രിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച 10ന്; മന്ത്രിസഭയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് ഇടം; നരേഷ് യാദവിനെതിരെ വെടിയുതിര്‍ത്ത സംഭവം ക്രമസമാധാന നില തകര്‍ന്നതിന്റെ ഉദാഹരണമാണെന്ന് സിസോദിയ

ദില്ലി: ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

പത്ത് മണിക്ക് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗം അരവിന്ദ് കെജ്രിവാളിനെ നേതാവായി തെരഞ്ഞെടുത്തു. മുഖ്യമന്ത്രിക്കൊപ്പം മുഴുവന്‍ മന്ത്രിമാരും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

രാജ്യസ്‌നേഹം എന്നാല്‍ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കലാണ്. എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കി കൊടുക്കലാണെന്നും മനീഷ് സിസോദിയ പറഞ്ഞു. നരേഷ് യാദവിനെതിരെ വെടിയുതിര്‍ത്ത സംഭവം ദില്ലിയിലെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരൊക്കെയായിരിക്കും മന്ത്രിമാര്‍ എന്നതില്‍ കൂടിയാലോചന തുടരുകയാണ്. ഇത്തവണ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആകെയുള്ള എഴുപതില്‍ 62 സീറ്റും നേടിയാണ് കെജ്രിവാള്‍ ഭരണം നിലനിര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News