മദ്യവില 50 ശതമാനം കൂട്ടുന്നു; ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

പനാജി: സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ഗോവയില്‍ മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നു.

മദ്യവിലയില്‍ അമ്പത് ശതമാനത്തിന്റെ വര്‍ധനവ് വരുത്താനുള്ള തീരുമാനത്തിലാണ് ഗോവന്‍ സര്‍ക്കാര്‍. ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുമെന്ന് ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയെ അറിയിച്ചു.

സംസ്ഥാനം നേരിടുന്ന കടുത്തസാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് ഈ നീക്കം. വില വര്‍ധനവിലൂടെ 250 മുതല്‍ 300 കോടിവരെ അധികവരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി.

അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ ഇക്കാര്യം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മദ്യത്തിന്റെ എല്ലാ തരത്തിലുമുള്ള നികുതിയിലും വര്‍ധനവുണ്ടാകുമെന്ന് അദ്ദേഹം സഭയെ അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കുന്ന സംസ്ഥാനമാണ് ഗോവ. മദ്യം കരിഞ്ചന്തയില്‍ വില്‍ക്കാതിരിക്കാന്‍ മദ്യകുപ്പിയില്‍ ഹോളോഗ്രാം പതിക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here