എതിര്‍പ്പുകള്‍ തള്ളി; ഇനി ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 13 രൂപ

തിരുവനന്തപുരം: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

അവശ്യസാധന വില നിയന്ത്രണനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചത്. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍ വരുമെന്ന് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.

നികുതി ഉള്‍പ്പെടെ 8 രൂപക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്നത്. അവര്‍ 20 രൂപക്കാണ് വില്‍ക്കുന്നത്.

വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബി.ഐ.എസ്) നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്.

2018 മെയ് 10നാണ് വിവിധ കുപ്പിവെള്ള കമ്പനികള്‍ മന്ത്രി പി തിലോത്തമനുമായി നടത്തിയ യോഗത്തില്‍ വെള്ളത്തിന്റെ വില കുറയ്ക്കാന്‍ തീരുമാനിച്ചത്.

ലിറ്ററിന് 12 രൂപ നിരക്കില്‍ വില്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍ വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് ഇത് നടപ്പിലായിരുന്നില്ല.

20 രൂപയാണ് നിലവില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News