
ആം ആദ്മി പാര്‍ടിയുടെയും കെജ്രിവാളിന്റെയും തകര്‍പ്പന്‍ വിജയം നല്‍കുന്നത് ശക്തമായ സന്ദേശം.
ഒരുപക്ഷെ, ഈ വിജയത്തിന്റെ ഉള്ളടക്കം ഭാരതത്തിന്റെ ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയായിരിക്കാം. നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും ,വിഭജനഫാസിസ്റ്റ് രാഷ്ട്രീയത്തിനുമുള്ള ശക്തമായ താക്കീതാണ്. എന്തായിരുന്നു ഈ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കാരണം? കെജ്രിവാളിന്റെ പുരോഗമനമോ? രാജ്യമെമ്പാടും കത്തിപ്പടരുന്ന ഫാസിസ്റ്റ് വിരുദ്ധതയോ? അതായിരിക്കാം ശരി.
തെരഞ്ഞെടുപ്പില്‍ മോഡിയും (ഷായും) കെജ്രിവാളും നേര്‍ക്കുനേര്‍നിന്ന് മാറ്റുരയ്ക്കുകയായിരുന്നു. എന്തായിരുന്നു ബിജെപിയുടെ യുദ്ധസന്നാഹം ഡല്‍ഹി പിടിക്കുവാനായി? നരേന്ദ്ര മോഡിയും അമിത് ഷായും വിഷം ചീറ്റുന്ന പ്രസ്താവനകളുമായി മുന്‍നിരയില്‍. ഒപ്പം 50 കേന്ദ്രമന്ത്രിമാരും ബിജെപിയുടെ മുഖ്യമന്ത്രിമാരും 200 എംപിമാരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here