യൂത്ത് കോണ്‍ഗ്രസ്: പ്രായപരിധി മറികടന്ന് ഷാഫി പറമ്പിലും ശബരീനാഥും ഭാരവാഹിയാകുന്നതിനെതിരെ സംഘടനക്കുള്ളില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: പ്രായപരിധി മറികടന്നും ഒരാള്‍ക്ക് ഒരു പദവി എന്ന വ്യവസ്ഥ ലംഘിച്ചും എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും കെഎസ് ശബരീനാഥനെയും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായി നിയമിക്കാനുള്ള നീക്കത്തിനെതിരെ സംഘടനക്കുള്ളില്‍ നിന്ന് പ്രതിഷേധം ശക്തം.

ഷാഫി പറമ്പിലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

നിയാസ് പറയുന്നു:

ഷാഫി പറമ്പില്‍
ഇന്ന് 37 വയസ്സ് തികയുന്ന പ്രിയ സഹോദരന് എല്ലാവിധ ആശംസകളും.
നിങ്ങളെയും നിങ്ങളുടെ നിലപാടുകളും എന്നും ഇഷ്ടമാണ്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ നമുക്കും ചില നടപടികള്‍ വേണ്ടേ? അര്‍ഹരായ മറ്റുള്ളവര്‍ക്ക് വഴിയൊരുക്കാന്‍ One Man One postഈ നിലപാട് നിങ്ങളും സ്വീകരിക്കുമെന്ന് ആശിക്കുന്നു.

ജീവിതത്തിന്റെ നല്ല സമയങ്ങള്‍ പാര്‍ട്ടിക്കായി ചെലവഴിച്ചിട്ടും സാങ്കേതികത്വം പറഞ്ഞു ഒഴിവാക്കപ്പെട്ട 27 വയസ്സ് പ്രായപരിധി കഴിഞ്ഞു പോയ കെ എസ് യുക്കാരും, 35 വയസ്സ് പറഞ്ഞു പുറത്തുപോയ അര്‍ഹരായ ഒരുപാട് യൂത്ത് കോണ്‍ഗ്രെസ്സുകാരും കണ്ണീരു കുടിച്ചിട്ടുണ്ട്.

അവരുടെ ശാപം ഈ പാര്‍ട്ടിയിലുണ്ടെന്നത് ഓര്‍മിപ്പിക്കുന്നു.(അരിഞ്ഞു വീഴ്ത്തുമെന്നു പേടിച്ചു സ്തുതിപാടകര്‍ മിണ്ടില്ല. എനിക്കിപ്പോ അത്തരം പേടികളൊന്നും ഇല്ല ഭായീ. ആത്മാര്‍ത്ഥമായി പണിയെടുത്താല്‍ പാര്‍ട്ടി അംഗീകരിക്കും ).യുവാക്കള്‍ക്ക് ഒക്കെ ഇപ്പൊ അകാലവാര്‍ദ്ധക്യമാണ്. അതുകൊണ്ടാണ് ഈയുള്ളവന്‍ ഇതിനു തുനിഞ്ഞത്.

ഇന്നു ഷുഹൈബിന്റെ രക്ത സാക്ഷിത്വ ദിനമാണ്. ഷുഹൈബൊക്കെ പദവി നോക്കിയല്ല പ്രവര്‍ത്തിച്ചത്. ജനങ്ങളുടെ ഇടയിലായിരുന്നു പ്രവര്‍ത്തനം. ഇതുപോലുള്ള എത്രയോ രക്തസാക്ഷികള്‍ അവരൊക്കെ ചോര കൊടുത്ത പ്രസ്ഥാനമാണ്. അവരുടെയൊക്കെ ചോരക്കു മറുപടി നല്‍കണമെങ്കില്‍ കെ എസ് യുവും, യൂത്ത് കോണ്‍ഗ്രസ്സും, കോണ്‍ഗ്രെസ്സുമൊക്ക ഈ മണ്ണിലുണ്ടാകണം. ധീര ഷുഹൈബിനു ഒരായിരം അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News