‘ഡ്രൈവിംങ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍; ചിത്രം T സുനാമി

‘ഡ്രൈവിംങ് ലൈസന്‍സ് ‘ എന്ന ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ T സുനാമി ‘.

പാന്‍ഡ ഡാഡ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി നിര്‍മ്മിക്കുന്ന Tസുനാമിയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നടന്നു. പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ സിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ആദ്യ ക്ലാപ്പടിച്ചു.

ബാലു വര്‍ഗ്ഗീസ്, അജു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ്, സിനോജ് വര്‍ഗ്ഗീസ്, സ്മിനു സിജോ, നിഷ മാത്യു, ദേവീ അജിത് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ലാല്‍ എഴുതുന്നു. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-യാഖ്‌സാന്‍ ഗ്രേ പെരേര, നേഹ നായര്‍.

ഫെബ്രുവരി 24ന് തൃശൂരില്‍ ചിത്രീകരണം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News