വിദേശ പ്രതിനിധികള്‍ കശ്മീരില്‍; മോദിയുടെ പിആര്‍ വര്‍ക്ക് മാത്രമെന്ന് യെച്ചൂരി; കശ്മീരില്‍ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാവാത്തതെന്ന് തരിഗാമി

വിദേശ പ്രതിനിധികളെ കശ്മീരില്‍ കൊണ്ടുപോകുന്നത് മോദി സര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക് മാത്രമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തടവിലുള്ള നേതാക്കളെ മോചിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കശ്മീരില്‍ എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാവാത്തതെന്ന് തരിഗാമിയും ചോദ്യം ഉന്നയിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി 6 മാസം പിന്നിട്ടിട്ടും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന ചോദ്യമാണ് യെച്ചൂരിയും, തരിഗാമിയും ഉയര്‍ത്തിയത്.

സ്വന്തം രാജ്യത്തെ ജനപ്രതിനിധികളെ കശ്മീര്‍ സന്ദര്‍ശനത്തിന് അനുവദിക്കാതെ വിദേശ പ്രതിനിധികളെ കൊണ്ടുവന്ന് മോദി സര്‍ക്കാര്‍ പിആര്‍ വര്‍ക്ക് നടത്തുകയാണെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. ഒമര്‍ അബ്ദുല്ലയെയും, മെഹബൂബ മുഫ്തിയെയും എന്തിന്റെ അടിസ്ഥാനത്തിലാണ് തടങ്കലില്‍ വെച്ചിരിക്കുന്നതെന്നും യെച്ചുരി ചോദിച്ചു.

ഓരോ ആളുകളെയും പൊതുസുരക്ഷയുടെ പേരില്‍ തടവില്‍ വെക്കുന്നതിന് പകരം കശ്മീരിനെ ഒരു സെന്‍ട്രല്‍ ജയിലായി പ്രഖ്യാപിക്കുന്നതാകും നല്ലതെന്ന് തറിഗാമി ചൂണ്ടിക്കാട്ടി. കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും തരിഗാമി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഭാഗമെന്നും എന്തുകൊണ്ടാണ് കശ്മീരില്‍ ജനാധിപത്യ അവകാശങ്ങള്‍ക്ക് കശ്മീര്‍ ജനതയും അര്‍ഹരെന്നും തരിഗാമി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here