ഡല്‍ഹിക്ക് മുന്നില്‍ പൊളിഞ്ഞത് ബിജെപിയുടെ ധ്രുവീകരണ തന്ത്രം

തലസ്ഥാനം ഭരിക്കാന്‍ ആംആദ്മി ഒരിക്കല്‍ കൂടി തയ്യാറാവുകയാണ്.അമിത് ഷാ നേരിട്ട് ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പായിരുന്നിട്ടും ഡല്‍ഹിയില്‍ കനത്ത തോല്‍വിയേറ്റുവാങ്ങിയത് ബിജെപിക്ക് കനത്ത തിരിച്ചടിയാകുന്നു.പൗരത്വ നിയമ ഭേദഗതിയടക്കം ആയുധമാക്കി മോദി നടത്തിയ പ്രചാരണത്തിനും പ്രതീക്ഷിച്ച ഫലം സൃഷ്ടിക്കാന്‍ സാധിച്ചില്ല.

എന്നാല്‍ നേരിയ തോതില്‍ സീറ്റ് കൂട്ടാനായി എന്നതാണ് ബിജെപിയെ സംബന്ധിച്ച ചെറിയ ആശ്വാസം. ബിജെപിയുടെ ധ്രുവീകരണ തന്ത്രം കെജ്രിവാളിന് മുന്നില്‍ പൊളിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചരണ റാലികളില്‍ 35 ഇടങ്ങളില്‍ അമിത് ഷാ നേരിട്ടെത്തിയിരുന്നു. രണ്ട് കൂറ്റന്‍ റാലികളില്‍ പ്രധാനമന്ത്രി മോദിയും പങ്കെടുത്തു പ്രസംഗിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here