പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്നും ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും പറയുന്ന ഒരുപാട് പേരുണ്ട്. പരസ്പരം തുറന്ന് പറഞ്ഞ്് പ്രണയിക്കുന്നത് മാത്രമാണോ പ്രണയം.
ഒരു വ്യക്തിയുടെ സ്വഭാവത്തോടോ പെരുമാറ്റത്തോടോ സൗന്ദര്യത്തോടോ ഒക്കെ തോന്നുന്ന ആകര്‍ഷണം പ്രണയമാണോ? പ്രണയത്തെക്കുറിച്ച്് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ചില സ്ത്രീകള്‍ എന്നോട് പറഞ്ഞിട്ടുണ്ട് ..
അവര്‍ക്കു ഒരിക്കലും ആരോടും പ്രണയം തോന്നിയിട്ടില്ല എന്ന് ..
വിവാഹം കഴിഞ്ഞു ഭാര്തതാവിനെ ആണ് ആദ്യമായി സ്‌നേഹിക്കുന്നത്
ഇത്രയൂം വര്‍ഷവും അതങ്ങനെ തന്നെ അത്രേ ..
കൊതിയാകുന്നു ഇതൊക്കെ കേള്‍ക്കുമ്പോള്‍ ..!
എനിക്ക് ഒരുപാടു പേരോട് പ്രണയം/ crush തോന്നിയിട്ടുണ്ട് ..
അതില്‍ ഭൂരിപക്ഷം പേരും എന്നെ പ്രണയിച്ചിട്ടില്ല എന്നത് വേറെ ഒരു കാര്യം ..
ഇത്രയ്ക്കും പോപ്പുലര്‍ ആയ എന്നെ നിനക്ക് മനസ്സിലായില്ലേടാ ജാഡ തെണ്ടി എന്ന സലിം കുമാര്‍ ലൈനില്‍ ഉള്ളവരോടായിരുന്നു എന്റെ one way ട്രാഫിക് ..
അതോണ്ടെന്താ ഒരു പ്രേമോം പുഷ്പ്പിച്ചില്ല…
എന്നാലും ഞാന്‍ happy ആയിരുന്നു ,..
ക്ലാസ് മേറ്റ്‌സ് സിനിമയിലെ പഴം തുണി പറയും പോലെ ..
അവനറിയാതെ , വര്ഷങ്ങളായി ഞാന്‍ പ്രണയിക്കുക ആയിരുന്നു എന്ന് സെന്റി അടിക്കാനും വേണം ഒരു യോഗം ..!
എന്നാലും , ആരെയും പ്രേമിക്കാതെ എങ്ങനെയാ ഈ ജീവിതം ഇങ്ങനെ കൊണ്ട് പോകുന്നത് എന്ന് എത്ര ആലോചിച്ചാലും പിടി കിട്ടുന്നില്ല ..
എനിക്ക് സത്യം പറഞ്ഞാല്‍ ഈ വര്‍ത്തമാനം ബോര്‍ അടിക്കും ..
ഈ അടുത്തൊരു സ്ത്രീ എന്റെ പോസ്റ്റ് വായിച്ചിട്ടു വിളിച്ചു ..
സമ്മതിച്ചു തന്നിരിക്കുന്നു തൊലി കട്ടി എന്നും പറഞ്ഞു ..
എനിക്ക് അത്തരം കപട സദാചാരക്കാരെയും ബോര്‍ അടിക്കും ..
മനസ്സ് കൊണ്ട്ആയുഷ്‌കാലം മുഴുവന്‍
ഒരാളെ തന്നെ പ്രണയിക്കാന്‍ പറ്റുമോ ?
ആരോടും പ്രണയം ഇല്ലാത്തവര്‍ ഉണ്ടോ ? പരസ്യമായി
ഇതില്‍ മറുപടി തരാന്‍ എല്ലാവര്ക്കും പറ്റില്ല .. വെറുതെ റിസ്‌ക് എടുത്തു എനിക്ക് അടി വാങ്ങി തരേണ്ട ..
കഥ പോരട്ടെ ..

Get real time update about this post categories directly on your device, subscribe now.