ഇതാണ് സുരേഷ് ഗോപിയും, മേനക സുരേഷും ഇതുവരെ ‘സംരക്ഷിച്ച’ പശുക്കളിലൊന്ന്

പശുക്കള്‍ മാതാവാണെന്നും അവയെ സംരക്ഷിക്കണമെന്നും മുറവിളി കൂട്ടുന്ന സംഘപരിവാറിനോടാണ്:

ഗോ സംരക്ഷണത്തെ കുറിച്ച് വാചാലരാകുമ്പോള്‍, കുറഞ്ഞത് അവയ്ക്ക് സമയാസമയം ആഹാരം നല്‍കാനെങ്കിലും ശ്രദ്ധിക്കണം.

പത്മനാഭസ്വാമി ക്ഷേത്ര വളപ്പില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഗോശാലയിലെ ഈ മിണ്ടാപ്രാണികള്‍ അനുഭവിച്ച ക്രൂരതകള്‍ വിവരിക്കാന്‍ കഴിയാത്തതാണ്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഈ ഗോശാലയിലെ പശുക്കളെ നഗരസഭ കഴിഞ്ഞദിവസമാണ് ഏറ്റെടുത്തത്.
ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് നടപടി.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ നിത്യപൂജയ്ക്ക് പാല്‍ നല്‍കാനായി സുരേഷ് ഗോപിയും മേനകാ സുരേഷും നേതൃത്വം നല്‍കുന്ന ഗോശാല ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു കൊട്ടാരം ട്രസ്റ്റിന്റെ സ്ഥലത്ത് ഗോശാല ആരംഭിച്ചത്. എന്നാല്‍ കാലികള്‍ക്ക് വേണ്ട സൗകര്യമൊരുക്കാനോ സംരക്ഷണം നല്‍കാനോ ഗോശാല ട്രസ്റ്റ് തയ്യാറായില്ല.

പശുക്കുട്ടികള്‍ അടക്കമുള്ള മുപ്പതിലേറെ മിണ്ടാപ്രാണികളാണ് മതിയായ ആഹാരമോ സംരക്ഷണമോ ഇല്ലാതെ ഇവിടെ കഴിഞ്ഞത്. മഴയില്‍ നിന്നും വെയിലില്‍ നിന്നും യാതൊരു സംരക്ഷണവുമില്ലാത്ത അവസ്ഥയിലായിരുന്നു പശുക്കള്‍ കഴിയുന്നത്. ഷെഡിനുള്ളില്‍ നിന്ന് ചാണകവും മൂത്രവും യഥാസമയം നീക്കം ചെയ്തിരുന്നില്ല.

ഇതിനെതിരെ പൈതൃക സംരക്ഷണ സമിതി രംഗത്ത് വന്നു. തുടര്‍ന്ന് സംരക്ഷിതസ്മാരകത്തിന് സമീപം ലൈസന്‍സില്ലാത്ത ഗോശാല പ്രവര്‍ത്തിക്കുന്നതിനെതിരേ കൊട്ടാരം ട്രസ്റ്റ് ഹൈക്കോടതിയെ സമാപിച്ചു. ഹൈക്കോടതിയുെട ഇടപെടലിനെ തുടര്‍ന്നാണ് നഗരസഭ 33 പശുക്കളെ ഏറ്റെടുത്തത്.

എന്നാല്‍ പശുക്കളുമായി വിളപ്പില്‍ ശാലയിലെത്തിയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.

ഗോക്കളെ സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്ന ഇവര്‍ പശുക്കളെ വിളപ്പില്‍ശാലയിലെ നഗരസഭയുടെ സ്ഥലത്ത് സംരക്ഷണമൊരുക്കുന്നതില്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് പൊലീസെത്തി പശുക്കളെ ഒരു സ്വകാര്യ ഫാമിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here