‘ഡല്‍ഹിഫലം ബിജെപിക്കുള്ള താക്കീത്’

വര്‍ഗീയ ഫാസിസ്റ്റ് അജന്‍ഡകള്‍ക്കെതിരെ ഉജ്വലപോരാട്ടങ്ങള്‍ നടക്കുന്ന ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി നേടിയ വന്‍ വിജയം ബിജെപിക്ക് മുഖമടച്ച് കിട്ടിയ അടിയായി.

ഭരണഘടനയുടെ ഹൃദയംതന്നെ പിളര്‍ന്ന് രാജ്യത്തെ വര്‍ഗീയമായി ചേരിതിരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് നടുവിലായിരുന്നു ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റപ്പോള്‍, അവരുടെ അജന്‍ഡ രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമായി. അതെ, ഡല്‍ഹിഫലം ഒരു സൂചനയാണ്, താക്കീതാണ്. മതനിരപേക്ഷതയുടെ, ജനങ്ങളുടെ വിജയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here