
മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്സും അന്തര്‍ സര്‍വകലാശാല ജൈവകൃഷി – സുസ്ഥിര കാര്‍ഷിക പഠനകേന്ദ്രവും സംയുക്തമായി ‘കാര്‍ഷിക സംസ്‌കൃതിയും മലയാള സാഹിത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാറിന് തുടക്കം. സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ പ്രൊഫ. കെ.എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ദയാല്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജോസ് കെ. മാനുവല്‍, പ്രൊഫ. സന്തോഷ് പി. തമ്പി, ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ എന്നിവര്‍ പ്രസംഗിച്ചു. ഡോ. അജു കെ. നാരായണന്‍, ഡോ. കെ.എം. സംഗമേശന്‍, ഡോ. ആര്‍. ഗീതാദേവി, ടി.പി. പ്രഹേഷ്, ഡോ. സിബി കുര്യന്‍, ഡോ. സുജ ചാക്കോ, സി.കെ. സജിത് കുമാര്‍, പി. മഞ്ജു, ഡോ. പി.ആര്‍. സൗമ്യ, ടി.കെ. ജോസഫ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. ബാബു ചെറിയാന്‍, ഡോ. രാജേഷ് വി. നായര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ അധ്യക്ഷരായി.
ഫെബ്രുവരി 13 ന് എ.പി. രാജേഷ് ബാബു, നിഷാന്ത് മാവിലവീട്ടില്‍, ആര്‍. സ്വാതി കൃഷ്ണ, എസ്. ആര്യ ചന്ദ്രന്‍, കെ.എം. വിജിത, ഡോ. ജെയ്സണ്‍ ജോസ്, ഡോ. ജോബിന്‍ ചാമക്കാല, ഡോ. ആര്‍. രാജേഷ്, കെ.എസ്. പ്രദീഷ് കുമാര്‍, സിനീഷ് വേലിക്കുനി, ഡോ. ആനന്ദ് ദീലീപ് രാജ്, ഡോ. പി.എ. ഉമൈബാന്‍, ഡോ. ജി.എസ്. രേഖ, യാക്കോബ് തോമസ്, ചന്ദ്രന്‍ കോമത്ത്, ഡോ. തോമസ് സ്‌കറിയ, ആര്‍. രാഖിമോള്‍, ഡോ. എ.സി. ബിന്ദു, ഡോ. പി. ജിതേഷ്, വിശാല്‍ ജോണ്‍സണ്‍,
ജി. ഷീന, സ്റ്റാര്‍ലെറ്റ് മാത്യു, ശരത് ചന്ദ്രന്‍, സി.കെ. സുജിത് കുമാര്‍, എച്ച്. കവിത, പി.വി. മിനി, ഡോ. കെ.എസ്. പ്രദീപ്കുമാര്‍, എസ്.ജി. ഗായത്രി, വി.യു. അനഘ, സൂര്യ ശ്രീധരന്‍, എം.കെ. ശിവദത്ത്, ജെ.പി. ബിന്ദു എന്നിവര്‍ വിവിധ സെഷനുകളിലായി പ്രബന്ധം അവതരിപ്പിക്കും. ഡോ. തോമസ് സ്‌കറിയ, ഡോ. സജി മാത്യു, ഡോ. ആര്‍. രാജേഷ്, ഡോ. ജി. ശ്രീജിത്ത്, ജെയ്സണ്‍ ജോസ്, ഡോ. മിനി സെബാസ്റ്റ്യന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ അധ്യക്ഷരാകും. സെമിനാര്‍ ഫെബ്രുവരി 14ന് അവസാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here