
തിരുവനന്തപുരം: പൊലീസ് വകുപ്പിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക്ക് എഴുതി നല്‍കിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പുമായി ബന്ധപ്പെട്ട് ഉന്നയിച്ച മൂന്ന് അക്ഷേപങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് പരിശോധിച്ചുവെന്നും അതില്‍ കഴമ്പില്ലെന്ന് വ്യക്തമായതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു .
ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് സിസ്റ്റംപദ്ധതിക്ക് ആവശ്യമായ കമ്പ്യൂട്ടറും ലാപ്ടോപ്പും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയോടുകൂടിയാണ് വാങ്ങിയത്. നക്സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെന്റീച്ചര്‍ ,സ്പെഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി പ്രകാരമോ മറ്റേതെങ്കിലും പദ്ധതിയുടെ ഭാഗമായോ തണ്ടര്‍ബോള്‍ട്ടുകാര്‍ക്ക് ക്വാര്‍ട്ടേഴ്സ് പണികഴിപ്പിക്കാന്‍ നടപടികളൊന്നും സംസ്ഥാനത്ത് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ആരോപണങ്ങളാണ് സ്പീക്കര്‍ക്ക് എഴുതി നല്‍കിയിട്ടുള്ളത്.അതില്‍ ആദ്യത്തേത് ,പോലീസിനുവേണ്ടി കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, ക്യാമറകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങിയത് സ്റ്റോര്‍ പര്‍ച്ചേസ് നടപടികളിലെ നിബന്ധനകളെ ലംഘിച്ചുകൊണ്ടാണെന്നുള്ളതാണ്.എന്നാല്‍ വസ്തുത ഇതാണ്.
പോലീസ് സംവിധാനത്തെ ആധുനികവത്ക്കരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് സിസ്റ്റം പദ്ധതിക്ക് ആവശ്യമായ കമ്പ്യൂട്ടറും ലാപ്ടോപ്പും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമാണ് വാങ്ങിയിട്ടുള്ളത്. പ്രസ്തുത വാങ്ങല്‍ നടപടികള്‍ സെന്‍ട്രല്‍ പ്രൊക്യൂര്‍മെന്റ് റേറ്റ് കോണ്‍ട്രാക്ട് സിസ്റ്റം മുഖാന്തിരവും ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റിംഗ് ( മുഖാന്തിരവുമാണ്. സി.സി.ടി.വി.കളാവട്ടെ ഓപ്പണ്‍ ടെണ്ടര്‍ വഴിയാണ് വാങ്ങി സ്ഥാപിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിംസ് എന്ന പേരില്‍ , വീടുകളില്‍ ക്യാമറകള്‍ വയ്ക്കുന്ന പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത് എന്നതാണ് രണ്ടാമത്തെ ആരോപണം.അതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി ഇതാണ്.
സിംസ് എന്ന പദ്ധതി മോഷണശ്രമം തത്സമയം കണ്ടെത്തി തടയാന്‍ രാജ്യത്ത് ആദ്യമായി കേരള പോലീസാണ് നടപ്പിലാക്കിയത്. ഈ പദ്ധതിയുടെ നിയന്ത്രണം, നടത്തിപ്പ് ചുമതല എന്നിവ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനവും സര്‍ക്കാര്‍, ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡറായി പ്രഖ്യാപിച്ചിട്ടുള്ള കെല്‍ട്രോണിനുമാണ്. ഇതിനുവേണ്ടി സര്‍ക്കാരോ പോലീസോ യാതൊരു തുകയും ചിലവഴിക്കുന്നില്ല എന്നും. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ച അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു..
നക്സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് താമസിക്കുവാന്‍ ക്വാര്‍ട്ടേഴ്സ് കെട്ടുവാന്‍ അനുവദിച്ച തുക വകമാറ്റി ചിലവഴിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ വില്ലകളും ബംഗ്ലാവുകളുമാക്കി മാറ്റി.യെന്നതായിരുന്നു മൂന്നാമത്തെ ആരോപണം.എന്നാല്‍ വസ്തുത മറ്റൊന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നക്സല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെന്റീച്ചര്‍, സ്പെഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയുടെ ഭാഗമായോ മറ്റേതെങ്കിലും പദ്ധതിയുടെ ഭാഗമായോ തണ്ടര്‍ബോള്‍ട്ടുകാര്‍ക്ക് ക്വാര്‍ട്ടേഴ്സ് പണികഴിപ്പിക്കാന്‍ നടപടികളൊന്നും സംസ്ഥാനത്ത് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു..
സീനിയര്‍ ഓഫീസര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍ അപര്യാപ്തമായതിനാല്‍ പൊലീസിനെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള പോലീസ് ഫണ്ടില്‍ സംസ്ഥാന വിഹിതവും ,അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്സുകള്‍ പണി കഴിപ്പിക്കുവാനായി അനുവദിച്ച തുകയും സീനിയര്‍ ഓഫീസേഴ്സ് റസിഡന്‍സ് പണി കഴിപ്പിക്കുവാനായി അനുവദിച്ച തുകയും ഉപയോഗിച്ച് ഭക്തിവിലാസത്ത് പോലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടില്‍ സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകളാണ് പണി കഴിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here