വിജയ് ദേവരക്കൊണ്ടയുടെ ‘വേള്‍ഡ് ഫെയ്മസ് ലൗവര്‍’ ഫെബ്രുവരി 14ന്

സൗത്ത് ഇന്ത്യന്‍ സിനിമയിലെ പുത്തന്‍ ഹൃദയതാളമായ വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ‘വേള്‍ഡ് ഫെയ്മസ് ലൗവര്‍’
ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യുവസുന്ദരികളായ രാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറിന്‍ തെരേസ, ഇസബെല്ല എന്നീ നാല് നായികമാരാണ് ഈ ചിത്രത്തിലുള്ളത്.
പല്ലവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ സജിത്ത് കുമാറാണ് വേള്‍ഡ് ഫെയ്മസ് ലൗവര്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നത്.

ഈ കാലഘട്ടത്തിലെ യുവതലമുറയുടെ പ്രണയവും, പ്രണയഭംഗങ്ങളും, ചെറുതും വലുതുമായ പിണക്കങ്ങളും, അഭിലാഷങ്ങളും മാനസിക സംഘര്‍ഷങ്ങളും വളരെ മനോഹരമായും സത്യസന്ധമായും ദൃശ്യവല്‍ക്കരിക്കുകയാണ്’ വേള്‍ഡ് ഫെയിമസ് ലൗവര്‍ ‘എന്ന തന്റെ ചിത്രത്തിലൂടെ സംവിധായകനായ ക്രാന്തി മാധവ്.

സുധാംശുവിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. യുവഹൃദയങ്ങളെ ആവേശം കൊള്ളിക്കുന്ന ഗാനങ്ങളാണ് ക്യാമറ-ജയകൃഷ്ണന്‍,സംഭാഷണം-സുധാംശു. കല- സഹി സുരേഷ്, എഡിറ്റര്‍- കോത്തഗിരി വെങ്കിടേശ്വര റാവു.

പാരീസ് ,ന്യൂസിലാന്റ്, ദുബായ്, ഹൈദ്രബാദ് തുടങ്ങിയ സ്ഥലകളിലെ നയനമനോഹരമായ ലൊക്കേഷനുകളില്‍ വെച്ച് ചിത്രീകരിച്ച ഈ റൊമാന്റ്റിക്ക് സിനിമ, കേരളത്തില്‍ മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക് വേര്‍ഷനും റിലീസ് ചെയ്യുന്നുണ്ട്.

ലോകമെമ്പാടുമുള്ള യുവതീയുവാക്കള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേള്‍ഡ് ഫെയ്മസ് ലൗവര്‍ വാലന്റേഴ്‌സ് ഡെയായ ലോക പ്രണയ ദിനത്തില്‍ ഫിബ്രവരി പതിനാലിന്
കേരളത്തില്‍ മലയാളത്തിനോടൊപ്പം തമിഴും പല്ലവി റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here