സന്തോഷ് ട്രോഫി നേടിയ ടീമംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണാനെത്തി; സര്‍ക്കാര്‍ ജോലി ലഭിച്ചതില്‍ സന്തോഷം പങ്കുവച്ച് താരങ്ങള്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീട നേട്ടത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ച ഫുട്ബോള്‍ താരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. വിദ്യാഭ്യാസവകുപ്പില്‍ സര്‍ക്കാര്‍ ജോലി നല്‍കിയതിന്റെ സന്തോഷം പങ്കിടാനായിരുന്നു അവര്‍ എത്തിയത്. മധുരം കഴിച്ച് മുഖ്യമന്ത്രി അവരുമായി സന്തോഷം പങ്കിട്ടു. ഭാവി ജീവിതത്തിന് ആശംസകള്‍ നേര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടീമില്‍ അംഗങ്ങളായിരുന്ന മുഹമ്മദ് ഷെറീഫ് വൈ പി, ജിയാദ് ഹസന്‍ കെ ഒ, ജസ്റ്റിന്‍ ജോര്‍ജ്ജ്, രാഹുല്‍ കെ പി, ശ്രീക്കുട്ടന്‍ വി എസ്, ജിതിന്‍ എം എസ്, ജിതിന്‍ ജി, ഷംനാസ് ബി എല്‍, സജിത്ത് പൗലോസ്, അഫ്ദാല്‍ വി കെ, അനുരാഗ് പി സി എന്നിവരാണ് കോച്ച് സതീവന്‍ ബാലനും അസിസ്റ്റന്റ് കോച്ച് ഷാഫിക്കുമൊപ്പം എത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലാണ് 11 പേരുടെയും നിയമനം. അവരവരുടെ ജില്ലയില്‍ തന്നെയാണ് നിയമനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News