പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍

വടക്കഞ്ചേരി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊന്നഞ്ചേരി കിഴക്കുമുറി രാജീവിനെ ( 23) ആണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് രാജീവ് വിഹാഹിതനായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊന്നഞ്ചേരി കിഴക്കുമുറി മേഖലയിലെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് രാജീവ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാജീവിന്റെ അമ്മ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here