എസ്എപി ക്യാമ്പില്‍നിന്ന് തോക്കുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ല; 25 റൈഫിളും ക്യാമ്പില്‍ തന്നെയുണ്ട്

തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍നിന്ന് തോക്കുകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം വസ്തുതാപരമല്ലെന്ന് വിവരം. കാണാതായെന്ന് പറയുന്ന 25 റൈഫിളും എസ്എപി ക്യാമ്പില്‍ തന്നെയുണ്ട്.

സിഎജി ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വന്നപ്പോള്‍ നേരത്തെ സിറ്റി എ ആര്‍ ക്യാമ്പില്‍ കൊണ്ടുപോയ ഈ റൈഫിളുകള്‍ മടക്കിയെത്തിച്ച രേഖകള്‍ കാണിക്കാന്‍ വിട്ടുപോയതിനാലാണ് അത്തരം പരാമര്‍ശമുണ്ടായെതെന്നാണ് പൊലീസ് അധികൃതരുടെ വിശദീകരണം.

തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് 25 റെഫിളുകള്‍ കാണാതായി എന്ന സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിനാണ് തോക്കുകള്‍ കാണാതായി എന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയത്. കാണാതായെന്ന് പറയുന്ന 25 റൈഫിളും തിരുവനന്തപുരം സ്‌പെഷ്യല്‍ ആംഡ് പോലീസ് ക്യാമ്പില്‍ തന്നെയുണ്ട്.

സിഎജി ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വന്നപ്പോള്‍ നേരത്തെ സിറ്റി എ ആര്‍ ക്യാമ്പില്‍ കൊണ്ടുപോയ ഈ റൈഫിളുള്‍ മടക്കിയെത്തിച്ച രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ വിശദ അന്വേഷണത്തിലാണ് റെഫിളുകള്‍ കണ്ടെത്തിയത്.

എ ആര്‍ ക്യാമ്പ് വിവിധ സായുധ ബറ്റാലിയന്‍, റെയില്‍വെ പോലീസ്, വിവിധ വിവിഐപി ഡ്യൂട്ടികള്‍, പോലീസ് ആസ്ഥാനം എന്നിവിടങ്ങളിലേക്ക് കൊണ്ട് പോയ തോക്കുകള്‍ കൈമാറ്റം ചെയ്തപ്പോള്‍ കൃതമായി രേഖപെടുത്തുന്നില്‍ വന്ന വീഴ്ച്ചയാണ് സിഎജി ചൂണ്ടികാണിച്ചത്.

സംഭവത്തില്‍ അന്വേഷണം നടത്തിയ അടൂര്‍ കെഎപി കമാന്‍ഡന്റിന് മുന്‍പാകെ തോക്കുകള്‍ ഉദ്യോഗസ്ഥര്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ 12000 ലേറെ വെടിയുണ്ട കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് എസ് പിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.

11 പൊലീസുകാര്‍ക്കെതിരെ കേസെടുത്തതായും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതായും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

വെടിവെയ്പ്പ് പരിശീലനം നടക്കുന്ന ഘട്ടത്തില്‍ വെടിയുണ്ടകളുടെ കാലികേസ് സൂക്ഷിക്കുന്നതില്‍ സംഭവിച്ച വീഴ്ച്ചയാവാം സിഎജി പെരുപ്പിച്ച് കാണിച്ചതെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News