”ഈ വീട്ടമ്മ പറയുന്നത് കേള്‍ക്കാതെ പോകരുത്! ഇവരുടെ വേദനക്ക് ഒരു പരിഹാരം ഉണ്ടാകില്ലേ”

കോടിക്കണക്കിന് സാധാരണ ജനങ്ങളുടെമേല്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ഒടുവിലത്തെ ദുരന്തമാണ് പാചകവാതക വിലവര്‍ധന. ഗാര്‍ഹികാവശ്യത്തിനുള്ള ഒരു സിലിണ്ടറിന് 146 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 850.50 രൂപയായി ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കാര്യമായ വര്‍ധനവില്ലാത്ത സാഹചര്യത്തില്‍ രാജ്യത്ത് വില വീണ്ടും കൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ഇതിനിടെയാണ് യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ച സമയത്ത് വില വര്‍ദ്ധനക്കെതിരെ ബിജെപി നടത്തിയ സമരങ്ങളും പ്രതിഷേധങ്ങളും സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയത്. യുപിഎ സര്‍ക്കാരിന്റെ വില വര്‍ദ്ധനക്കെതിരെ ശോഭ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വീണ്ടും വൈറലാവുന്നത്.


ഈ വീട്ടമ്മ പറയുന്നത് കേള്‍ക്കാതെ പോകരുത്!

ചെറിയരീതിയില്‍ അല്ലറചില്ലറ കൃഷിയും മറ്റും ചെയ്ത് ഉപജീവനം പോറ്റിപോരുന്ന ഓരോ വീട്ടമ്മയുടേയും രോദനമാണിത്.
നമ്മളിപ്പോള്‍ ചര്‍ച്ചചെയ്യേണ്ട് ഈ അമ്മ പറയുന്നതല്ലേ മറിച്ച് പൌരത്വംപോലുള്ള വിഷയങ്ങളാണോ ??
ഈ അമ്മയുടെ ഗദ്ഗദവും നെടുവീര്‍പ്പും സത്യസന്ധവും ആത്മാര്‍ത്ഥവുമാണ്
ഇവരുടെ വേദനക്ക് ഒരുപരിഹാരം ഉണ്ടാകില്ലേ!
ഇവരെപ്പോലുള്ളവരുടെ കണ്ണുനീര് മുതലകണ്ണീരായാണോ അധികാരിവര്‍ഗ്ഗം കാണുന്നത്?
ശോഭനമായ ഒരു ഭാവി ഈനാടിനുണ്ടാവില്ലേ????

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News