പാട്ടായി മാവേലി എക്സ്പ്രസ്‌; അന്ധഗായകർക്കൊപ്പം പാടി എംഎൽഎമാർ; വീഡിയോ

ബജറ്റ് സമ്മേളനം ക‍ഴിഞ്ഞ് മലബാറിലെ എം എൽ എ മാർ ക‍ഴിഞ്ഞ ദിവസം വൈകുന്നേരം തിരിച്ചുപോവുകയാണ് തങ്ങളുടെ മണ്ഡലങ്ങളിലേക്ക്‌.

പയ്യന്നൂർ എംഎൽഎ സി കൃഷ്ണനും, തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലും, കൽപ്പറ്റ എംഎൽഎ സികെ ശശീന്ദ്രനുമുണ്ട്‌ ഒരുമിച്ച്‌. മാവേലി എക്സ്പ്രസിലാണ് മടക്കം.

കണക്കുകളും വികസനങ്ങളും കൂട്ടിക്കി‍ഴിച്ച് ഉറക്കം വൈകുന്ന നീളൻ യാത്ര. അപ്പോൾ കണ്ടു ഒരു ഗായകസംഘത്തെ. നിസ്സാരക്കാരല്ല ആ പാട്ടുകാർ.

കാസറ്റ് കാലത്തെ മഞ്ചേരി ബ്ലൈൻഡ് ബ്രദേ‍ഴ്സ് ഗായക സംഘത്തെ അറിയില്ലേ അതിലെ അംഗങ്ങളായിരുന്നവരാണ്. മലപ്പുറം കി‍ഴിശ്ശേരി സ്വദേശികളായ ഇബ്രാഹിമും സഹോദരങ്ങളും.

ഇഷ്ട എംഎൽഎമാരെ കണ്ടപ്പോൾ സ്നേഹം പാട്ടായി. വരികളൊഴുകി.തീവണ്ടി പാട്ടായൊഴുകി. ‘കാട്ടുകുറിഞ്ഞി പൂവും ചൂടി സ്വപ്നം കണ്ട്‌ മയങ്ങും പെണ്ണ്‌…’ താളമിട്ട് ഒപ്പംപാടി ജനകീയ എംഎൽഎമാർ.

പാട്ടുകൾ പാട്ടുകളായ് അത് രണ്ട് മണിക്കൂറോളം നീണ്ടു. ഒപ്പമുള്ളൊരാൾ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങുകയാണിപ്പോൾ.

ഗൾഫ്‌ രാജ്യങ്ങളിലടക്കം പാട്ടുമായ്‌ സഞ്ചരിക്കുന്ന സംഘവും സന്തോഷത്തിലാണ്‌.കോഴിക്കോട്‌ നിന്ന് പിരിയുമ്പോഴും പാട്ടുവിട്ടിറങ്ങാനായില്ല എംഎൽഎ മാർക്ക്‌.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News