തദ്ദേശ തെരഞ്ഞെടുപ്പ് 2015 ലെ പട്ടിക വേണ്ട; 2019 ലെ പട്ടിക ഉപയോഗിക്കണമെന്ന് ഹൈക്കോടതി

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിന് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പട്ടിക അടിസ്ഥാനമായെടുക്കണമെന്നും ഇതിന് ആവശ്യമായ നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലാക്കുന്നതിനുള്ളസമയവും സാമ്പത്തിക ചെലവും മുന്‍ നിര്‍ത്തിയാണ് 2015 ലെപട്ടിക ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ യുഡിഎഫ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവ് കിട്ടിയ ശേഷം തുടര്‍നടപടികളെ കുറിച്ച് ആലോചിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു.

അതേസമയം ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നും തുടര്‍ നടപടി സ്വീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മന്ത്രി എസി മൊയ്തീന്‍ പ്രതികരിച്ചു. 2019 ലെപട്ടിക ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ സഭയില്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here