ഓപ്പറേഷൻ കുബേര: എടപ്പാളിൽ ബിജെപി പ്രവർത്തകൻ പിടിയിൽ

മലപ്പുറം: ഓപ്പറേഷൻ കുബേരയിൽ ബിജെപി സംഘ്പരിവാർ പ്രവർത്തകൻ വട്ടംകുളം സ്വദേശി നിഷിൽ പിടിയിലായി.

ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴരയോടെ എടപ്പാൾ പട്ടാമ്പി റോഡിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിലാണ് പിടികൂടിയത്.

സ്ഥാപനത്തിൽ നിന്ന് അഞ്ചര ലക്ഷം രൂപയും നിരവധി ചെക്കു ലീഫുകളും, ഭൂമിയുടെ പ്രമാണങ്ങളും കണ്ടെടുത്തു. പണം പലിശക്കെടുത്തവരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊൽപ്പാക്കര സ്വദേശി മണികണ്ഠനെതിരെയും കേസെടുത്തിട്ടുണ്ട്.

വിജിലൻസിന്റെയും, ജില്ലാ പൊലീസ് മേധാവിയുടെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും എസ് എസ്ബിയുടെയും രഹസ്യ വിവരത്തെ തുടർന്ന് കോടതിയുടെ വാറണ്ടോടു കൂടിയാണ് പണമിടപാട് സ്ഥാപനത്തിൽ പരിശോധന നടത്തിയത്.

സ്ഥാപനം പ്രവർത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി സി ഐ ബഷീർ ചിറക്കൽ പറഞ്ഞു.

ഓപ്പറേഷന്‍ ഷൈലോക്ക് എന്ന പേരിലാണ് റെയ്ഡ് നടത്തിയത്. പിടിയിലായ നിഷിൽ ഇതിനുമുമ്പും സമാന കേസിൽ പിടിയിലായിട്ടുണ്ട്. നേരത്തെ റൗഡി ലിസ്റ്റ് കേസിലും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അമിത പലിശ ഈടാക്കി ലക്ഷങ്ങള്‍ പലിശക്ക് നല്‍കി ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തിയും രേഖകള്‍ തിരിച്ച് നല്‍കാതെയും വ്യാപക തട്ടിപ്പ് നടക്കുന്നുവെന്ന വിവരമാണ് അധികൃതർക്ക് ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സി ഐക്കു പുറമെ എസ് ഐ ടി ഡി മനോജ്കുമാര്‍, അഡീഷണല്‍ എസ് ഐ കെ വിജയകുമാര്‍, എസ് സിപിഒ പി നാരായണന്‍, സിപിഒ മാരായ കെ അരുണ്‍, സി പീറ്റര്‍, വി പ്രവീണ്‍ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News