
കൊറോണ വൈറസ് കേസുകളില്‍ ദിനംപ്രതിയുള്ള മരണനിരക്കില്‍ വലിയ തോതില്‍ വര്‍ധന വന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച മാത്രം 245 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. തൊട്ടു മുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.ചൊവ്വാഴ്ച 97 ആയിരുന്നു മരണനിരക്ക്.
ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത, കൊറോണ ബാധയുടെ അളവ് വര്‍ധിച്ചിരിക്കുന്നു എന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 15,000 പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട് ചൈനയില്‍. ആകെ കൊറോണ ബാധിതരുടെ എണ്ണം 60,000. ചൊവ്വാഴ്ച 2015 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here