കൊല്ലം നിയമസഭാ നിയോജകമണ്ഡലത്തിലെ വികസനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വികസന കലണ്ടര്‍

കൊല്ലം നിയമസഭാ നിയോജകമണ്ഡലത്തിലെ വികസനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ വികസന കലണ്ടര്‍ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ നേര്‍ക്ക റൂട്സ് വൈസ് ചെയര്‍മാന്‍ കെ വരദരാജന് നല്‍കി പ്രകാശനം ചെയ്തു.

പ്രസ്‌ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എം മുകേഷ് എം.എല്‍.എ,മേയര്‍ ഹണി ബഞ്ചമിന്‍,സി.പി.എം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ആയിരത്തി മൂന്നൂറ്റി അഞ്ച് ദിവസത്തെ കൊല്ലം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ വിവരവും പങ്കെടുത്ത പരിപാടികളുടെ ചിത്രങ്ങളും വികസന കലണ്ടറില്‍ ചേര്‍ത്തിട്ടുണ്ട്.

നിയമസഭയില്‍ തുടക്കക്കാരനെന്ന നിലയില്‍ തനിക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സഹായവും കരുതലും പരിഗണനയും ലഭിക്കാറുണ്ടെന്ന് കൊല്ലം എം.എല്‍.എ എം മുകേഷ് പറഞ്ഞു.

കൊല്ലം നിയമസഭാ നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ വികസന കലണ്ടര്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയില്‍ എഴുതിയത് നോക്കി വായിക്കുമായിരുന്ന തന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ച് സ്പീക്കറെ നോക്കി മനസിലുള്ളത് സംസാരിക്കാന്‍ പ്രോല്‍സാഹനം തന്നത് മുല്ലക്കര രത്നാകരനായിരുന്നു. അതനുസരിച്ച് കഴിഞ്ഞ സമ്മേളനത്തില്‍ താന്‍ പ്രസംഗിച്ച കാര്യം മുകേഷ് അനുസ്മരിച്ചു.

കൊല്ലം മണ്ഡലത്തിലെ ഒട്ടനവധി വികസനപ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ പ്രാര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പലതും പൂര്‍ത്തീകരണവേളയിലാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here