വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായി; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍;10 പേര്‍ അറസ്റ്റില്‍

സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളജില്‍ വിദ്യാര്‍ത്ഥിനികളെ ക്യാംപസിനുള്ളില്‍ കയറി കൂട്ടലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഫെബ്രുവരി ആറിനു നടന്ന സംഭവത്തിലെ പ്രതികളെ ഇന്നലെയാണ് അറസ്റ്റു ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കള്‍ച്ചറല്‍ പരിപാടി നടക്കുന്നതിനിടെ മുപ്പതോളം യുവാക്കള്‍ കോളജിലേക്ക് അതിക്രമിച്ചു കയറി ശാരീരികമായി ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി.സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്നു പൊലീസ് സംഘങ്ങള്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തി. നിരവധി പേരെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതികളെ തിരിച്ചറിയാനായതെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here