ദില്ലി തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റി; നേതാക്കളുടെ വിദ്വേഷ പ്രസ്താവനകള്‍ തിരിച്ചടിയായി: അമിത് ഷാ

ദില്ലി: വിദ്വേഷ പ്രസംഗങ്ങള്‍ ദില്ലി തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കരണമായെന്ന് തുറന്ന് സമ്മതിച്ചു അമിത് ഷാ. കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും ഗോലിമാരോ പോലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നതെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ ഏറ്റുപറച്ചില്‍ ടൈംസ് നൗ സമ്മിറ്റില്‍. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ അമിത് ഷാ മറ്റ് നേതാക്കളെ പഴിചാരുന്നത് സ്വന്തം വിദ്വേഷ പ്രസംഗങ്ങള്‍ മറച്ചുപിടിച്ചാണ്.

തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ വര്‍ഗീയ ധ്രുവീകരണത്തിന് കനത്ത തിരിച്ചടി ലഭിച്ചതിന് പിന്നാലെയാണ് ദില്ലി തെരഞ്ഞെടുപ്പിലെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് അമിത് തുറന്ന് സമ്മതിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ ഗോലി മാരോ പ്രയോഗം ഒഴിവാക്കേണ്ടത് ആയിരുന്നുവെന്ന് അമിത്ഷാ വ്യക്തമാക്കി. ടൈംസ് നൗ സമ്മിറ്റിലാണ് അമിത് ഷായുടെ തുറന്ന് പറച്ചില്‍.

നേതാകളുടെ ഇത്തരം പ്രസ്താവനകള്‍ വലിയ തിരിച്ചടി ആയി.വിദ്വേഷ പ്രസംഗങ്ങള്‍ പാര്‍ട്ടിക്കു ഉണ്ടാക്കിയത് വലിയ തിരിച്ചടി ആണ്. ഷഹീന്‍ ബാഗിനെതിരെ ഉള്‍പ്പെടെയുള്ള വിദ്വേഷ പ്രസംഗങ്ങള്‍ ആണ് ബിജെപിക്ക് തിരിച്ചടി ആയത്. ഇത് ആദ്യമായാണ് വിദ്വേഷ പ്രസംഗം തിരിച്ചടി ആയെന്നത് അമിത് ഷാ തുറന്ന് സമ്മതിക്കുന്നതെന്നതും ശ്രദ്ധേയം.

എന്നാല്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആള്‍ കൂടിയാണ് അമിത് ഷാ. ദില്ലി ത്വരഞ്ഞെടുപ്പില്‍ ഷഹീന്‍ ബാഗിനെതിരെ തുടക്കത്തില്‍ തമ്മിനെ വിദ്വേഷ പ്രസംഗം നടത്തിയതും അമിത് ഷാ തന്നെ. എന്നാല്‍ തന്റെ പ്രസ്താവനകള്‍ മറച്ചുപിടിച്ചാണ് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മറ്റ് നേതാക്കളെ അമിത് ഷാ പഴിചാരിയിരിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News