
കണ്ണൂര്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസ്സില്‍ നിന്നും തള്ളിയിട്ട് സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂരത. കണ്ണൂര്‍ കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ബസ്സില്‍ നിന്നും തള്ളിയിട്ടത്. സംഭവത്തില്‍ ഇരിട്ടി കണ്ണൂര്‍ റൂട്ടിലോടുന്ന കെസിഎം ബസ്സിലെ ക്ലീനര്‍ ശ്രീജിത്തിനെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തു.
ബുധനാഴ്ച വൈകുന്നേരമാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂരത അരങ്ങേറിയത്.വിദ്യാര്‍ഥികള്‍ മുഴുവന്‍ കയറുന്നതിന് മുന്നേ ബസ് മുന്നോട്ട് എടുക്കുകയും കയറാന്‍ തുടങ്ങിയ വിദ്യാര്‍ത്ഥിയെ ക്ലീനര്‍ തള്ളി താഴെ ഇടുകയുമായിരുന്നു.താഴേക്ക് വീണ കുട്ടി തലനാരിഴയ്ക്കാണ് അപകടം കൂടാതെ രക്ഷപ്പെട്ടത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ക്ലീനര്‍ വിദ്യാര്‍ത്ഥിയെ തള്ളിയിടുന്നത് വ്യക്തമാണ്. ഇരട്ടി കണ്ണൂര്‍ റൂട്ടിലോടുന്ന കെസിഎം ബസ്സിലെ ജീവനക്കാരനാണ് കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തള്ളിയിട്ടത്.
സംഭവത്തില്‍ ബസ് ക്ലീനര്‍ ശ്രീജിത്തിനെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തു.ബസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.വിദ്യാര്‍ഥികള്‍ക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ക്രൂരതകള്‍ നിത്യസംഭവമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here