തിരുവനന്തപുരം: സ്പോര്‍ട്സ് ക്വോട്ട നിയമനത്തില്‍ വീണ്ടും ചരിത്രം കുറിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍. 195 കായികതാരങ്ങള്‍ക്ക് ജോലിക്കുള്ള ഉത്തരവ് കൈമാറിയാണ് സര്‍ക്കാര്‍ റെക്കോഡിടുന്നത്. ഇത്രയുംപേര്‍ക്ക് ഒന്നിച്ച് നിയമനം നല്‍കുന്നത് ഇതാദ്യം.
20 ന് പകല്‍ മൂന്നിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് കൈമാറും. 2010-14 കാലയളവില്‍ മുടങ്ങിക്കിടന്ന സ്‌പോര്‍ട്‌സ് ക്വോട്ട റാങ്ക്പട്ടികയിലെ താരങ്ങളെ പുതുതായി സൃഷ്ടിച്ച 195 തസ്തികകളിലേക്കാണ് എടുക്കുന്നത്. യോഗ്യതയ്ക്ക് അനുസരിച്ചായിരിക്കും നിയമനം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന നിയമനമാണിത്. വര്‍ഷം 50 പേരെയാണ് സ്‌പോട്‌സ് ക്വോട്ടയില്‍ എടുക്കേണ്ടത്. 2010 മുതല്‍ 2014 വരെ കാലയളവ് പ്രകാരം 250 പേര്‍ക്ക് ജോലി നല്‍കണം. ഹോക്കി താരം പി ആര്‍ ശ്രീജേഷിനെ പ്രത്യേക പരിഗണനയില്‍ നേരത്തെ നിയമിച്ചിരുന്നു. മറ്റൊരു തസ്തികയിലെ നിയമനം ഹൈക്കോടതിയുടെ പരിഗണനയിലും.
ഒരു താരം തന്നെ ഒന്നിലധികം വര്‍ഷങ്ങളിലെ പട്ടികയിലുണ്ട്. ഈ സാഹചര്യത്തില്‍ 195 പേര്‍ മാത്രമാണ് അഞ്ചുവര്‍ഷത്തെ റാങ്ക് പട്ടികയില്‍ ഉള്ളത്. സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ ജോലിയില്ലാതിരുന്ന 11 താരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തികയില്‍ കഴിഞ്ഞ ദിവസം പ്രവേശിച്ചിരുന്നു.
പൊലീസില്‍ 58 കായികതാരങ്ങള്‍ക്കും മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി. 195 പേര്‍ക്കുകൂടി നിയമന ഉത്തരവ് നല്‍കുന്നതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കിയ താരങ്ങളുടെ എണ്ണം 440 ആകും. 245 നിയമനമെന്ന സ്വന്തം റെക്കോഡാണ് വഴിമാറുന്നത്.

Get real time update about this post categories directly on your device, subscribe now.