ഇന്‍റര്‍നാഷണല്‍ സ്പോര്‍ട്സ് എക്സ്പോയ്ക്ക് തിരുവനന്തപുരത്ത് തുടക്കം

ഇന്‍റര്‍നാഷണല്‍ സ്പോര്‍ട്സ് എക്സ്പോയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. എക്സ്പോ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. അന്തര്‍ ദേശീയ നിലവാരമുള്ള കായിക ഉപകരണങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കായികതാരങ്ങളുടെ പ്രകടനം മികച്ചതാക്കാന്‍ സഹായിക്കുന്ന കായികോപകരണങ്ങളാണ് ഇന്‍റര്‍ നാഷണല്‍ സ്പോര്‍ട്സ് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ ജനങ്ങള്‍ക്ക് കായിക രംഗത്തോട് താല്‍പര്യം വര്‍ധിച്ചുവെന്നും.കായിക താരങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ പ്രോത്സാഹനവും നല്‍കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.

വിവിധ തരത്തിലുള്ള ടെര്‍ഫുകളും, വ്യത്യസ്തതരം വ്യായാമോപകരണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. കായിക താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവശ്യമായ ഭക്ഷ്യവസ്തുക്കളും മേളയില്‍ പരിചയപ്പെടുത്തി.

അതോടൊപ്പെം തന്നെ കായിക മേഖലയിലെ വാണിജ്യ സാധ്യതകള്‍ മനസിലാക്കാനും മേള സഹായിക്കും. ആയോധന കലകളുടെ പ്രദര്‍ശനവും മേളയെ സംബന്നമാക്കി.
hold
പ്രശസ്തരായ അമ്പതില്‍പരം കായികോപകരണ നിര്‍മാതാക്കള്‍ പങ്കെടുക്കുന്ന എക്സ്പോ ഇന്ത്യന്‍ എക്സിബിഷന്‍റെ സഹകരണത്തോടെയാണ് നടത്തുന്നത്.മൂന്ന് ദിവസമാണ് മേളയുണ്ടാവുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News