കൊല്ലം അഗ്രിഫെസ്റ്റിന്‌ ആശ്രാമം മൈതാനിയിൽ തുടക്കം

കൊല്ലത്ത്‌ 22നും 23നും 24നും നടക്കുന്ന കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള അഗ്രിഫെസ്റ്റിന്‌ ആശ്രാമം മൈതാനിയിൽ തുടക്കമായി. മന്ത്രി വി.എസ്‌ സുനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. മാർച്ച്‌ രണ്ടുവരെയാണ്‌ ഫെസ്റ്റ്. പകൽ 11 മുതൽ രാത്രി 10 വരെയാണ്‌ പ്രദർശനം.

പൂക്കളെ തൊട്ടും തലോടിയും മന്ത്രി വി.എസ്.സുനിൽകുമാർ പവിലിനിയനിലേക്ക് എത്തി നാട മുറിച്ച് അഗ്രി ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.

കണ്ണൂർ സ്വദേശി തന്റെ വർണ്ണ കോഴിയെ മന്ത്രിക്ക് സമ്മാനിച്ചു.തുടർന്ന് സ്പെയിൻ സ്വദേശിയായ പച്ച ഓന്തിനെ മന്ത്രിയുടെ ചുമലിൽ കയറ്റി ഉടൻ മന്ത്രിയുടെ കമന്റ് ചേരയെ തന്റെ കഴുത്തിൽ ഇട്ടത് ഓർക്കുന്നുവെന്ന്.

ഇൻഡോ–യുഎസ് കരാറിൽനിന്ന്‌ കാർഷിക മേഖലയെ ഒഴിവാക്കിയില്ലെങ്കിൽ രാജ്യത്ത്‌ ഓരോ സെക്കൻഡിലും ഓരോ കർഷകൻ ആത്മഹത്യചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്ന്‌ കൃഷി മന്ത്രി വി എസ് സുനിൽകുമാർ അഗ്രി ഫെസ്റ്റ് ഉത്ഘാടനം ചെയ്തു മുന്നറിയിപ്പ് നൽകി.

കാർഷിക,വിദ്യാഭ്യാസ,ആരോഗ്യ,വ്യവസായ പ്രദർശനങ്ങളും കുട്ടികൾക്ക്‌ വിനോദത്തിനും വിജ്ഞാനത്തിനുമുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തിയുണ്ട്‌. മുപ്പത്തിനാല്‌ സർക്കാർ വകുപ്പുകളുടേത്‌ ഉൾപ്പെടെ 70 സ്റ്റാൾ പ്രദർശനത്തിലുണ്ടാകും.

കാർഷിക വിഭവങ്ങൾ, പഴയതും പുതിയതുമായ കാർഷികോപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, പെറ്റ്‌ഷോ, മോട്ടോർ എക്‌സ്‌പോ, ഗാർമെന്റ്സ്‌ ഷോറും,പക്ഷി പ്രദർശനം എന്നിവയുമുണ്ട്.

അമ്യൂസ്‌മെന്റ്‌ പാർക്, ഫുഡ്‌കോർട്ട്‌ എന്നിവയും തയാർ.50 രൂപയാണ്‌ പ്രവേശന ഫീസ്‌. നാലുപേർക്ക്‌ ഏഴുദിവസം പ്രവേശിക്കാവുന്ന ടിക്കറ്റിന്‌ 1000 രൂപയാണ്‌. പ്രൈമറിതലം വരെയുള്ള വിദ്യാർഥികൾക്ക്‌ പ്രവേശനം സൗജന്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here