കൊറോണ: വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി; ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 116 പേര്‍

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി. രോഗം സ്ഥിരീകരിച്ച വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 116 പേരാണ്.

ഇതില്‍ 1483 പേരും ചൈനയിലാണ്. അതിനിടെ ജപ്പാനിലും കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചു. എണ്‍പത് വയസുള്ള സ്ത്രീയാണ് മരിച്ചത്.  നേരത്തെ ഹോങ്കോങ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ മരിച്ചിരുന്നു.

അതേസമയം ഹുബൈയില്‍ ഇന്നലെ 4823 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ ഹുബൈയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 51,986 ആയി.

ഇതില്‍ 36,719 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. ഇവരില്‍ 1,685 പേരുടെ നില ഗുരുതരമാണ്. 4131 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 2397 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. 122 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

കേരളത്തിലെ പലയിടങ്ങളിലും ഉണ്ടായിരുന്ന നിരീക്ഷണങ്ങള്‍ അവസാനിപ്പിച്ചു. പാലക്കാടും മലപ്പുറത്തും വയനാട്ടിലും നിരീക്ഷണം തുടരുന്നു.

നിലവില്‍ ആശങ്കപ്പെടാനില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News