ഹര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ല; സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്ക്; പരാതിയുമായി ഭാര്യ

പട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതിയുമായി ഭാര്യ കിഞ്ജല്‍ പട്ടേല്‍ രംഗത്ത്.

സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നാരോപിച്ച് കിഞ്ജല്‍ വീഡിയോ സന്ദേശത്തിലൂടെയാണ് രംഗത്തെത്തിയത്.

ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി, തന്നെ ജയിലിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ഹര്‍ദിക് പട്ടേല്‍ നേരത്തെ ആരോപിച്ചിരുന്നു.

നാല് വര്‍ഷം മുമ്പുള്ള സംഭവങ്ങളുടെ പേരില്‍ ഗുജറാത്ത് പോലീസ് കേസുകളില്‍ പ്രതിചേര്‍ത്ത്ക്കൊണ്ടിരിക്കുകയാണെന്നും പട്ടേല്‍ സമരത്തിന്റെ പേരിലുള്ള കേസുകള്‍ ചുമത്തി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും പട്ടേല്‍ നേരത്തെ പറഞ്ഞിരുന്നു.

വീഡിയോ സന്ദേശത്തില്‍ ഭാര്യ കിഞ്ജല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഹര്‍ദികിനൊപ്പം അന്ന് സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല.

അവരിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണെന്നും സന്ദേശത്തില്‍ കിഞ്ജല്‍ പട്ടേല്‍ പറഞ്ഞു.

അതേസമയം ഫെബ്രുവരി 11-ന് ഡല്‍ഹി വിജയത്തില്‍ അരവിന്ദ് കെജ്രിവാളിന് ആശംസകളറിയിച്ച് ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News